Quantcast

ആചാരമനുസരിച്ചേ  ശബരിമല കയറൂവെന്ന് നടി നവ്യാനായര്‍

MediaOne Logo

Web Desk

  • Published:

    28 Sept 2018 6:24 PM IST

ആചാരമനുസരിച്ചേ  ശബരിമല കയറൂവെന്ന്  നടി നവ്യാനായര്‍
X

'ഞാന്‍ എന്‍റെ ചെറുപ്പത്തില്‍ ശബരിമലയില്‍ പോയിട്ടുണ്ട്. എനിക്ക് ഇപ്പോഴും ആ പഴയ വിശ്വസങ്ങളാണ് ഇപ്പോഴും മനസ്സില്‍. അതിനാല്‍ ആചാരം അനുസരിച്ച് മാത്രമേ താന്‍ ശബരിമലയില്‍ പ്രവേശനം നടത്തൂ' എന്നും നവ്യാ നായര്‍ തൃശൂരില്‍ പറഞ്ഞു. അതേസമയം കോടതി വിധി അംഗീകരിക്കുന്നു എന്നും നവ്യ പറഞ്ഞു.

ആറാം വയസ്സിൽ ശബരിമല കയറിയതാണെന്നും ഇനി എല്ലാം നോർമലായതിന് ശേഷം മാത്രം ശബരിമല പോയാൽ മതിയെന്നും നവ്യനായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ ചരിത്ര വിധി. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു.

സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി.

TAGS :

Next Story