Quantcast

പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ എല്‍ട്ടണ്‍ ജോണിന്റെ ജീവിതം സിനിമയാകുന്നു; ടാരോണ്‍ എഗെര്‍ട്ടണ്‍ നായകൻ 

MediaOne Logo

Web Desk

  • Published:

    1 Oct 2018 4:01 PM GMT

പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന്‍ എല്‍ട്ടണ്‍ ജോണിന്റെ ജീവിതം സിനിമയാകുന്നു; ടാരോണ്‍ എഗെര്‍ട്ടണ്‍ നായകൻ 
X

ഹോളിവുഡ് ചിത്രം റോക്കറ്റ്മാന്റെ ടീസറെത്തി. പ്രശസ്ത സംഗീതജ്ഞന്‍ എല്‍ട്ടന്‍ ജോണിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. ടാരോണ്‍ എഗെര്‍ട്ടണാണ് എല്‍ട്ടണ്‍ ജോണായി വെള്ളിത്തിരയിലെത്തുന്നത്. ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംവിധായകനുമെല്ലാമായ എല്‍ട്ടണ്‍ ജോണിന്റെ സംഭവ ബഹുലമായ ജീവിതമാണ് ‘റോക്കറ്റ്മാന്‍’ പറയുന്നത്.

എല്‍ട്ടണ്‍ ജോണായി വേഷപ്പകര്‍ച്ച നടത്തുന്നത് ടാരോണ്‍ എഗേര്‍ട്ടണാണ്. തെരഞ്ഞെടുപ്പ് തെറ്റിയില്ലെന്ന സൂചന ടീസറും നല്‍കുന്നുണ്ട്. ജാമി ബെല്‍, റിച്ചാര്‍ഡ് മാഡന്‍, ബ്രൈസ് ദല്ലാസ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും. സംഗീത പ്രാധാന്യമായ ഒരു ചിത്രമാകും റോക്കറ്റ്മാന്‍ എന്ന് സംവിധായകന്‍ ഡെക്സ്റ്റര്‍ ഫ്ലച്ചര്‍ അറിയിച്ചിട്ടുണ്ട്. അടുത്തവര്‍ഷം മാര്‍ച്ചിലാണ് ചിത്രം തിയറ്ററുകളിലെത്തുക.

TAGS :

Next Story