Quantcast

കട്ടത്താടിയുണ്ടോ.. മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകര്‍പ്പന്‍ സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും

പ്രണയം നായകന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. 

MediaOne Logo

Web Desk

  • Published:

    3 Oct 2018 8:08 AM GMT

കട്ടത്താടിയുണ്ടോ.. മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകര്‍പ്പന്‍ സമ്മാനങ്ങളും നിങ്ങളെ തേടിയെത്തും
X

ആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന മന്ദാരം വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ മന്ദാരം കാണാന്‍ വ്യത്യസ്തമായ മത്സരവുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കട്ടത്താടി ഉള്ളവര്‍ക്കാണ് അവസരം. മന്ദാരത്തിലെ ആസിഫ് അലിയുടെ ലുക്കിനോട് ചേര്‍ന്നതാണ് നിങ്ങളുടെ ലുക്ക് എങ്കില്‍ മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകർപ്പൻ സമ്മാനങ്ങളും നിങ്ങളെ തേടി എത്തും. mandharammovie@gmail.com എന്ന മെയില്‍ ഐഡിയിലോ 8129052223 എന്ന വാട്ട്സാപ്പ് നമ്പറിലോ ആണ് ഫോട്ടോ അയക്കേണ്ടത്.

നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാരം. പ്രണയം നായകന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്. നവാഗതരായ മാജിക് മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ മോനിഷാ രാജീവ് ടിനു തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രണ്ടു നായികമാരുള്ള ചിത്രത്തിൽ അനാർക്കലി മരയ്ക്കാർ, ജേക്കബ് ഗ്രിഗോറി, അർജുൻ അശോകൻ, ഭഗത് മാനുവൽ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ പ്രധാന ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് മണാലിയിലാണ്.

നിങ്ങൾക്കും ഉണ്ടോ കട്ടത്താടി എങ്കിൽ നിങ്ങൾക്കിതാ ഒരവസരം. മന്ദാരത്തിലെ ആസിഫ് അലിയുടെ ലുക്കിനോട് ചേർന്നതാണോ നിങ്ങളുടെ ലുക്ക് എങ്കിൽ മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകർപ്പൻ സമ്മാനങ്ങളും നിങ്ങളെ തേടി എത്തും.

Posted by Mandharam on Tuesday, October 2, 2018

ये भी पà¥�ें- പ്രണയത്തില്‍ പൂത്ത ‘മന്ദാരം’: ആസിഫ് അലി ചിത്രത്തിന്‍റെ ട്രൈലര്‍ പുറത്ത്

TAGS :

Next Story