Quantcast

‘അയാള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല’; നടന്‍ അലന്‍സിയറിനെതിരെയും മീ ടു ആരോപണം  

MediaOne Logo

Web Desk

  • Published:

    15 Oct 2018 10:01 PM IST

‘അയാള്‍ക്കൊപ്പം ഇനി അഭിനയിക്കില്ല’; നടന്‍ അലന്‍സിയറിനെതിരെയും മീ ടു ആരോപണം  
X

നടന്‍ അലന്‍സിയര്‍ ലൈംഗികാതിക്രമം നടത്തി എന്ന ആരോപണവുമായി നടി രംഗത്ത്. ഇന്ത്യാ പ്രൊട്ടസ്റ്റ്‌സ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് നടി പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

'സിനിമയില്‍ തുടക്കക്കാരിയാണ്. സ്വന്തം തീരുമാനപ്രകാരം സ്വതന്ത്ര്യയായി ജീവിക്കുന്നവളുമാണ്. അതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. എന്റെ കരിയറിലെ നാലാമത്തെ സിനിമയാണിത്, അലന്‍സിയറിനോടൊപ്പമുള്ള ആദ്യത്തെ സിനിമയും. അയാളോടൊപ്പമുള്ള എന്റെ അവസാനത്തെ സിനിമയും ഇത് തന്നെയായിരിക്കും,' നടി ലേഖനത്തില്‍ പറയുന്നു.

‘സിനിമയില്‍ തുടക്കക്കാരിയാണ്. സ്വന്തം തീരുമാനപ്രകാരം സ്വതന്ത്ര്യയായി ജീവിക്കുന്നവളുമാണ്. അതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ല. എന്റെ കരിയറിലെ നാലാമത്തെ സിനിമയാണിത്, അലന്‍സിയറിനോടൊപ്പമുള്ള ആദ്യത്തെ സിനിമയും. അയാളോടൊപ്പമുള്ള എന്റെ അവസാനത്തെ സിനിമയും ഇത് തന്നെയായിരിക്കും

പൊതു വിഷയങ്ങളില്‍ അലന്‍സിയര്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ അയാളോട് ബഹുമാനമുണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം അയാളുടെ വൃത്തികെട്ട സ്വഭാവം മറച്ചുവെക്കാനുള്ള വെറും മുഖംമൂടി മാത്രമാണെന്ന് ബോധ്യപ്പെട്ടുവെന്നും അവര്‍ പറയുന്നു.

ഉച്ച ഭക്ഷണം കഴിക്കാനിരിക്കെയാണ് അലന്‍സിയറിന്റെ ഭാഗത്തുനിന്നും ആദ്യമായി മോശം അനുഭവം ഉണ്ടായതെന്നും നടി പറയുന്നു. താനും അലന്‍സിയറും കൂടെ അഭിനയിക്കുന്ന മറ്റൊരാളുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. തന്നെക്കാള്‍ വലിയ നടന്മാര്‍ കൂടെയുള്ള നടികളോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അലന്‍സിയര്‍ വിശദീകരിച്ചു. എന്നാല്‍ തന്റെ മാറിടത്തിലേക്ക് നോക്കിയായിരുന്നു അലന്‍സിയറിന്റെ സംസാരമെന്ന് യുവതി പറയുന്നു. അതെന്നെ വളരെയധികം അസ്വസ്ഥയാക്കി. എന്നാല്‍ കൂടുതല്‍ സോഷ്യലാവണമെന്നും ആളാവണമെന്നും കാര്യങ്ങളെയൊന്നും ഗൗരവത്തിലെടുക്കേണ്ടതില്ലെന്നും അയാളെന്നെ ഉപദേശിച്ചു. ഇക്കാര്യങ്ങളില്‍ പ്രതികരിച്ചില്ലെങ്കിലും അലന്‍സിയറിന്റെ കൂടെ താന്‍ സുരക്ഷിതയല്ലെന്ന് തോന്നിയെന്നും യുവതി പറയുന്നു.

പൊതു വിഷയങ്ങളില്‍ അലന്‍സിയര്‍ സ്വീകരിച്ച നിലപാടുകളുടെ പേരില്‍ അയാളോട് ബഹുമാനമുണ്ടായിരുന്നെന്നും എന്നാല്‍ അതെല്ലാം അയാളുടെ വൃത്തികെട്ട സ്വഭാവം മറച്ചുവെക്കാനുള്ള വെറും മുഖംമൂടി മാത്രമാണെന്ന് ബോധ്യപ്പെട്ടുവെന്നും അവര്‍ പറയുന്നു

രണ്ടാമതായി അലന്‍സിയറിന്റെ ഭാഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായപ്പോള്‍ അയാള്‍ക്കൊപ്പം മറ്റൊരു നടിയുമുണ്ടായിരുന്നു എന്ന് അവര്‍ പറയുന്നു. കലാകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും തങ്ങളുടെ ശരീരത്തെക്കുറിച്ച് അറിയേണ്ടതിന്റെ കാര്യങ്ങളെക്കുറിച്ചുമായിരുന്നു അലന്‍സിയറിന്റെ ഉപദേശമെന്നും യുവതി പറയുന്നു.

ആര്‍ത്തവ സമയത്തായിരിക്കെ സംവിധായകനോട് അനുവാദം വാങ്ങി മുറിയില്‍ വിശ്രമിച്ച് കൊണ്ടിരിക്കെയാണ് അലന്‍സിയര്‍ മൂന്നാമതായി തന്നെ സമീപിച്ചത് എന്നാണ് നടി ലേഖനത്തില്‍ പറയുന്നത്. 'വാതിലില്‍ തുടര്‍ച്ചയായ മുട്ട് കേട്ട് കീഹോളിനുള്ളിലൂടെ നോക്കിയപ്പോള്‍ പുറത്ത് അലന്‍സിയര്‍ നില്‍ക്കുന്നു. പേടിച്ചരണ്ട ഞാന്‍ ഉടനെതന്നെ സംവിധായകന് ഫോണ്‍ ചെയ്തു. അദ്ദേഹം ഒരാളെ പറഞ്ഞയക്കാമെന്ന് പറഞ്ഞു. സംവിധായകനെ വിളിച്ച ഫോണ്‍ കോള്‍ ഞാന്‍ കട്ട് ചെയ്തിരുന്നില്ല. എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അത് അദ്ദേഹം കേള്‍ക്കട്ടെ എന്ന് ഞാന്‍ കരുതി. എന്നാല്‍ വാതില്‍ തുറന്ന ഉടന്‍ അലന്‍സിയര്‍ എന്നെ മുറിക്കുള്ളിലേക്ക് ബലമായി പിടിച്ച് തള്ളി വാതിലടച്ച് കുറ്റിയിട്ടു. അയാള്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അയാള്‍ എന്റെ ബെഡിലിരുന്ന് മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെ വീണ്ടും ആവര്‍ത്തിച്ചു. പിന്നീട് അയാള്‍ എഴുന്നേറ്റ് എന്റെ അടുത്തേക്ക് വന്നു. ഞാന്‍ ശബ്ദമുയര്‍ത്തി അയാളോട് പുറത്തുപേകാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഡോര്‍ ബെല്‍ മുഴങ്ങി. വാതില്‍ തുറന്നപ്പോള്‍ സഹസംവിധായകനെ കണ്ടപ്പോള്‍ ആശ്വാസമായി. അടുത്ത സീനില്‍ അലന്‍സിയര്‍ ഉണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അസിസ്റ്റന്റ് ഡയറക്ടര്‍ അയാളെ അവിടെനിന്ന് കൊണ്ട്‌പോയി,' നടി പറയുന്നു.

ചിത്രത്തിന്റെ അടുത്ത ചിത്രീകരണ സമയത്ത് നാലാമതും അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതി വെളിപ്പെടുത്തി. ഒരു സുഹൃത്ത് ക്ഷണിച്ചതനുസരിച്ച് ഉച്ച ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോള്‍ അവിടെ അലന്‍സിയറും ഉണ്ടായിരുന്നു. ഭക്ഷണത്തിന് മീന്‍കറി ഓര്‍ഡര്‍ ചെയ്ത അലന്‍സിയര്‍ മത്സ്യ മാംസത്തെ സ്ത്രീ ശരീരവുമായി താരതമ്യപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. അയാള്‍ തന്നെ നോക്കിക്കൊണ്ട് കറിയിലെ മത്സ്യക്കഷ്ണം കയ്യിലെടുത്ത് സഭ്യമല്ലാതെ സംസാരിച്ചെന്നും യുവതി പറയുന്നു.

അതേദിവസം തന്നെ ഷൂട്ടിങ്ങിന്റെ സമയത്ത് അലന്‍സിയറിന്റെ കണ്ണുകള്‍ തന്നെയും അവിടെയുണ്ടായിരുന്ന മറ്റ് പെണ്‍കുട്ടികളെയും ചുറ്റിപ്പറ്റിയുണ്ടായിരുന്നു. അയാളെ അഭിമുഖീകരിക്കേണ്ടിവന്ന സമയത്തെല്ലാം നാവുകൊണ്ട് അയാള്‍ അശ്ലീലച്ചുവയുള്ള ആംഗ്യങ്ങള്‍ കാണിച്ചിരുന്നെന്നും ലൈംഗീക ദാരിദ്രമനുഭവിക്കുന്ന ആളെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റമെന്നും യുവതി പറയുന്നു.

TAGS :

Next Story