Quantcast

മീ ടൂവില്‍ നിലപാട് വ്യക്തമാക്കി എ.ആര്‍ റഹ്മാന്‍

മീ ടൂ ക്യാമ്പയിൻ നിരീക്ഷിക്കുമ്പോൾ ചില പേരുകള്‍ എന്നെ ഞെട്ടിച്ചു.. ചില ഇരകളുടെയും വേട്ടക്കാരുടെയും..

MediaOne Logo

Web Desk

  • Published:

    23 Oct 2018 9:23 AM GMT

മീ ടൂവില്‍ നിലപാട് വ്യക്തമാക്കി എ.ആര്‍ റഹ്മാന്‍
X

മീ ടൂ ക്യാമ്പയിന് പിന്തുണയുമായി സംഗീത ഇതിഹാസം എ.ആർ റഹ്മാൻ. ട്വിറ്ററിലാണ് റഹ്മാൻ നിലപാട് വ്യക്തമാക്കിയത്.

"മീ ടൂ ക്യാമ്പയിൻ നിരീക്ഷിക്കുമ്പോൾ ചില പേരുകള്‍ എന്നെ ഞെട്ടിച്ചു.. ചില ഇരകളുടെയും വേട്ടക്കാരുടെയും.. സ്ത്രീകളെ ബഹുമാനിക്കുന്ന, പരിശുദ്ധമായ സിനിമാ വ്യവസായത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത്. മുന്നോട്ടുവരുന്ന എല്ലാ ഇരകളും കരുത്ത് നേടട്ടെ. എല്ലാവർക്കും സുരക്ഷിതമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഞാനും എന്‍റെ ടീമും പ്രതിജ്ഞാബദ്ധരാണ്. ഇരകൾക്ക് സംസാരിക്കാനായി വലിയൊരു സ്വാതന്ത്ര്യം സോഷ്യൽ മീഡിയ വാഗ്ദാനം ചെയ്യുന്നു. എങ്കിലും പുതിയ ഇന്റർനെറ്റ് നീതിന്യായ വ്യവസ്ഥയിൽ ദുരുപയോഗം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധാലുക്കളാവേണ്ടതുണ്ട്", റഹ്മാന്‍ ട്വീറ്റില്‍ വ്യക്തമാക്കി.

കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീ ടൂ ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് റഹ്മാന്‍ നിലപാട് വ്യക്തമാക്കിയത്. ഗായിക ചിന്മയി അടക്കമുള്ളവർ വൈരമുത്തുവിനെതിരെ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിനെതിരെ എ.ആര്‍ റഹ്‍മാന്റെ സഹോദരിയും ഗായികയുമായ എ.ആര്‍ റെയ്ഹാനയും പ്രതികരിച്ചു. വൈരമുത്തുവിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് ഒരുപാട് സ്ത്രീകള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഇത് പരസ്യമായ രഹസ്യമാണെന്നുമാണ് റെയ്ഹാന പറഞ്ഞത്. എന്നാല്‍ തനിക്ക് വ്യക്തിപരമായി മോശം അനുഭവമുണ്ടായിട്ടില്ലെന്നും റെയ്ഹാന വ്യക്തമാക്കി.

TAGS :

Next Story