Quantcast

കുള്ളന്റെ പ്രണയവുമായി കിംഗ് ഖാൻ; ‘സീറോ‘ ട്രെയ്‌ലര്‍ കാണാം

MediaOne Logo

Web Desk

  • Published:

    2 Nov 2018 12:49 PM GMT

കുള്ളന്റെ പ്രണയവുമായി കിംഗ് ഖാൻ; ‘സീറോ‘ ട്രെയ്‌ലര്‍ കാണാം
X

കുള്ളന്റെ പ്രണയം പറയുന്ന സീറോ ട്രെയ്‌ലർ കിംഗ് ഖാന്റെ പിറന്നാൾ സമ്മാനമായി പുറത്ത്. സൂപ്പർ സ്റ്റാർ കത്രീനയെ പ്രേമിക്കുന്ന കുള്ളനായാണ് ഷാരൂഖ് ഖാൻ സീറോയിൽ പ്രത്യക്ഷപ്പെടുക. കത്രീനാ കൈഫും അനുഷ്ക ശർമ്മയുമാണ് നായികമാരായെത്തുന്നത്. ശാരീരിക വൈകല്യമുള്ള സ്ത്രീയെയാണ് അനുഷ്ക ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭനിയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ. ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ശ്രീദേവി, സൽമാൻ ഖാൻ, മാധുരി ദീക്ഷിത്, കജോൾ, റാണി മുഖർജി, കരിഷ്മ കപൂർ, കരീന കപൂർ, ആർ.മാധവൻ, അലിയ ഭട്ട് തുടങ്ങിയവർ ചിത്രത്തിൽ അതിഥി താരങ്ങളായെത്തുന്നുണ്ട്. ആനന്ദ് എൽ റായ് ആണ് സംവിധാനം. ചിത്രം ഡിസംബർ 21ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

TAGS :

Next Story