Quantcast

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകളുമായി ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ റിലീസ് ചെയ്യാനിരിക്കെയാണ് പുസ്തകവും പുറത്തിറങ്ങിയത്.

MediaOne Logo

Web Desk

  • Published:

    4 Nov 2018 10:31 AM IST

ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകളുമായി ടൊവിനോ
X

മലയാളികളുടെ പ്രിയ നടന്‍ ടൊവിനോ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തിലിറങ്ങി. ഒരു (കു)സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകള്‍ എന്നാണ് പുസ്തകത്തിന്‍റെ പേര്. ഷാര്‍ജ പുസ്തകോത്സവത്തിലായിരുന്നു പ്രകാശനം.

ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ റിലീസ് ചെയ്യാനിരിക്കെയാണ് പുസ്തകവും പുറത്തിറങ്ങിയത്. ഒരു പ്രേക്ഷകനെന്ന നിലയില്‍ തുടങ്ങി ചലച്ചിത്ര നടനാകുന്നത് വരെയുള്ള ഓര്‍മ്മകള്‍ ടൊവിനോ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നു. യാത്രകള്‍, പ്രണയം, രാഷ്ട്രീയം, ആരാധകര്‍, മനുഷ്യത്വം തുടങ്ങി വിവിധ വിഷയങ്ങള്‍ പുസ്തകത്തിലുണ്ട്.

കഥാകൃത്തും നോവലിസ്റ്റുമായ വി.എച്ച് നിഷാദാണ് പുസ്തകത്തിന്റെ എഡിറ്റര്‍. ഇന്‍സൈറ്റ് പബ്ലിക്കയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഓര്‍മ്മകളും അനുഭവങ്ങളും പങ്കുവെക്കാന്‍ തന്നെ പ്രാപ്തനാക്കിയ പരിചിതരും അപരിചിതരുമായ മനുഷ്യര്‍ക്കാണ് ടൊവിനോ തന്റെ ആദ്യ പുസ്തകം സമര്‍പ്പിച്ചത്.

TAGS :

Next Story