Quantcast

ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്

ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 

MediaOne Logo

Web Desk

  • Published:

    12 Nov 2018 10:38 AM IST

ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്
X

ലിജോ ജോസ് പല്ലിശ്ശേരിയുടെ പുതിയ ചിത്രം ജെല്ലിക്കെട്ടിന്റെ ചിത്രീകരണത്തിനിടെ നടന്‍ ആന്റണി വര്‍ഗീസിന് പരിക്ക്. ഇടുക്കി കാഞ്ചിയാര്‍ പഞ്ചായത്തിലെ മേപ്പാറയില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മേശയില്‍ ഇടിച്ച് ആന്റണിയുടെ മുഖത്ത്‌ പരിക്കേല്‍ക്കുകയായിരുന്നു.

ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ആന്റണി വര്‍ഗീസ് വീട്ടിലേക്ക് മടങ്ങി. സിനിമയുടെ ചിത്രീകരണം പിന്നീട് പുനഃരാരംഭിച്ചു. ലിജോ ജോസ് സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയിലേക്ക് എത്തുന്നത്.ഈമയൌ എന്ന ചിത്രത്തിന് ശേഷം ലിജോ ഒരുക്കുന്ന ചിത്രം കൂടിയാണ് ജെല്ലിക്കെട്ട്.

TAGS :

Next Story