Quantcast

വിടില്ല ഞാന്‍...ജൂനിയര്‍ എന്‍.ടി.ആറിനെ കെട്ടിപ്പിടിക്കുമ്പോഴും പല്‍വാല്‍ ദേവനെ ചേര്‍ത്തു പിടിച്ച് ബാഹുബലി

പ്രഭാസ്- റാണാ സൗഹൃദം എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

MediaOne Logo

Web Desk

  • Published:

    13 Nov 2018 5:47 AM GMT

വിടില്ല ഞാന്‍...ജൂനിയര്‍ എന്‍.ടി.ആറിനെ കെട്ടിപ്പിടിക്കുമ്പോഴും പല്‍വാല്‍ ദേവനെ ചേര്‍ത്തു പിടിച്ച് ബാഹുബലി
X

ബാഹുബലിയില്‍ കണ്ടാല്‍ അടി പൊട്ടുന്ന നായകനും വില്ലനുമാണെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കളാണ് പ്രഭാസും റാണാ ദഗുബതിയും. ഇരുവരുടെയും സൌഹൃദത്തിന്റെ കഥ സിനിമാരംഗത്ത് പാട്ടാണ്. സുഹൃത്തുക്കള്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടുമ്പോഴൊക്കെ നല്ല മുഹൂര്‍ത്തങ്ങള്‍ ആരാധകര്‍ക്ക് ലഭിക്കാറുണ്ട്. ഇപ്പോഴിതാ അവരുടെ സൌഹൃദത്തിന്റെ ആഴം വിളിച്ചോതുന്ന ഒരു ചിത്രം കൂടി പുറത്തുവന്നിരിക്കുകയാണ്. ഒരു കൈ കൊണ്ട് ജൂനിയര്‍ എന്‍.ടി ആറിനെ കെട്ടിപ്പിടിക്കുന്ന പ്രഭാസ് മറുകൈ കൊണ്ട് റാണയെ മുറുകെ പിടിച്ചിരിക്കുകയാണ്. പ്രഭാസ്- റാണാ സൗഹൃദം എന്ന ടാഗ് ലൈനോടു കൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രാജമൗലിയുടെ ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന്റെ മെഗാ ലോഞ്ചിലാണ് താരങ്ങള്‍ കണ്ടുമുട്ടിയത്. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍ .ജൂനിയര്‍ എന്‍.ടി.ആര്‍,രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‍. 300 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രമായ സഹോ ആണ് പ്രഭാസിന്റെ പുതിയ ചിത്രം. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. മാഡായ് തിരുന്ത്ആണ് റാണയുടെ പുതിയ ചിത്രം. കൂടാതെ എനെ നോക്കി പായും തോട്ട, എന്‍.ടി.ആര്‍ എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.

TAGS :

Next Story