Quantcast

തലയുടെ തലൈവിയായി നയന്‍താര; വിശ്വാസത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്

അജിത് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

MediaOne Logo

Web Desk

  • Published:

    30 Nov 2018 10:03 AM IST

തലയുടെ തലൈവിയായി നയന്‍താര; വിശ്വാസത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്
X

തല അജിത്തിന്റെ പുതിയ ചിത്രമാണ് വിശ്വാസം. ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിന് പുറമേ കൂടുതല്‍ ചിത്രങ്ങള്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. അജിത് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. തലയുടെ തലൈവി എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നതും.

ബില്ല, ആരംഭം, അയേഗന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിതും നയന്‍താരയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വാസം. ബാലതാരം അനിഘ ഈ ചിത്രത്തിലും അജിത്തിന്റെ മകളായി എത്തുന്നുണ്ട്. വീരം, വിവേഗം, വേതാളം എന്നീ ചിത്രങ്ങള്‍ അജിത്തിനെ നായകനാക്കി സംവിധാനം ചെയ്ത ശിവയാണ് ഈ ചിത്രവും ഒരുക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചിത്രവും ബോക്സോഫീസില്‍ ചലനം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് അജിത് ആരാധകര്‍.

ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 75 ലക്ഷത്തിലധികം ആളുകള്‍ പോസ്റ്റര്‍ കണ്ടുകഴിഞ്ഞു.

TAGS :

Next Story