Quantcast

സേതുലക്ഷമിയമ്മയുടെ മകന്‍റെ ചികിത്സക്ക് ആദ്യ സഹായ ഹസ്തവുമായി നിര്‍മ്മാതാവ് നൗഷാദ് ആലത്തൂർ

നൗഷാദിന്‍റെ ധനസഹായം ഒരു തുടക്കമാവുമെന്നും ഇനിയും ഇതുപോലുള്ള സഹായങ്ങള്‍ ലഭിക്കാന്‍ പ്രചോദനമാവുമെന്ന പ്രതീക്ഷയിലാണ് ഏവരും

MediaOne Logo

Web Desk

  • Published:

    3 Dec 2018 5:38 PM IST

സേതുലക്ഷമിയമ്മയുടെ മകന്‍റെ ചികിത്സക്ക് ആദ്യ സഹായ ഹസ്തവുമായി നിര്‍മ്മാതാവ് നൗഷാദ് ആലത്തൂർ
X

വൃക്ക രോഗിയായ മകനെ രക്ഷിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള നടി സേതുലക്ഷമിയമ്മയുടെ വീഡിയോ നമുക്കാര്‍ക്കും മറക്കാനാവില്ല. ഹൌ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച സഹനടിക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സേതുലക്ഷമിയമ്മയുടെ ദയനീയാവസ്ഥക്ക് സഹായ ഹസ്തമേകി നിര്‍മ്മാതാവും സാമൂഹിക പ്രവര്‍ക്കകനുമായ നൌഷാദ് ആലത്തൂര്‍ രംഗത്ത്.

സേതുലക്ഷമിയമ്മയുടെ മകന്‍റെ ചികിത്സ ചിലവിലേക്ക് 25,000 രൂപ ധനസഹായം നല്‍കി. കൂടാതെ അദ്ദേഹത്തിന്‍റെ അടുത്ത സിനിമയായ വൈറല്‍ 2019 എന്ന സിനിമയില്‍ ഒരു വേഷവും സേതുലക്ഷമിയമ്മക്ക് വാഗ്ധാനം ചെയ്യുകയും ചെയ്തു. തോപ്പിൽ ജോപ്പൻ , കുട്ടനാടൻ മാർപാപ്പ , അടുപുലിയാട്ടം തുടങ്ങിയ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവാണ് നൌഷാദ് ആലത്തൂര്‍.

സേതുലക്ഷ്മി അമ്മ നിങ്ങളുടെ മുന്നിൽ രണ്ടു കിഡ്നിയും തകരാറിലായ സ്വന്തം മകനു വേണ്ടിയുള്ള ഒരു അപേക്ഷയുമായാണ് നിങ്ങളുടെ...

Posted by Smart Pix Media on Friday, November 30, 2018

നൌഷാദിന്‍റെ ധനസഹായം ഒരു തുടക്കമാവുമെന്നും ഇനിയും ഇതുപോലുള്ള സഹായങ്ങള്‍ ലഭിക്കാന്‍ പ്രചോദനമാവുമെന്ന പ്രതീക്ഷയിലാണ് ഏവരും. കരമന പി.ആര്‍.എസ് ആശുപത്രിയിലാണ് സേതുലക്ഷമിയമ്മയുടെ മകന്‍റെ ചികിത്സ നടക്കുന്നത്. രണ്ടു ദിവസത്തിലൊരിക്കല്‍ മകന് ഡയാലിസിസ് ചെയ്യണമെന്നും രക്തം മാറ്റണമെന്നും സേതുലക്ഷ്മി പറയുന്നു.

സേതുലക്ഷ്മി അമ്മയെ ബന്ധപ്പെടാനുള്ള നമ്പര്‍ :9567621177

TAGS :

Next Story