മതേതര സർക്കാരിനെ നയിക്കാൻ ബി.ജെ.പിയോ കോൺഗ്രസോ? നിലപാട് വ്യക്തമാക്കി കമല്‍ഹാസൻ
എറണാകുളത്തെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ട്വന്റി ട്വന്റി നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങിന് ശേഷമാണ് കമല്‍ഹാസൻ മാധ്യമങ്ങളെ കണ്ടത്.

മതേതര സർക്കാരിനെ നയിക്കാൻ ബി.ജെ.പിയാണോ കോൺഗ്രസ് ആണോ എന്ന ചോദ്യത്തിന് മറുചോദ്യത്തിലൂടെ നിലപാട് വ്യക്തമാക്കി നടൻ കമല്‍ഹാസൻ. ബി.ജെ.പി മതേതര പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നുവെങ്കിൽ നമുക്ക് ഒരു കൂടിക്കാഴ്ച നടത്താമെന്നായിരുന്നു നടന്റെ മറുപടി. വരുന്ന തെരഞ്ഞെടുപ്പുകളിൽ മക്കൾ നീതിമയ്യം മത്സരരംഗത്തുണ്ടാകുമെന്നും കമല്‍ഹാസൻ പറഞ്ഞു.
എറണാകുളത്തെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൽ ട്വന്റി ട്വന്റി നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽദാന ചടങ്ങിന് ശേഷമാണ് കമല്‍ഹാസൻ മാധ്യമങ്ങളെ കണ്ടത്. രാഷ്ട്രീയ സംസാരങ്ങൾക്കിടയിലാണ് വരുന്ന തെരഞ്ഞെടുപ്പിൽ മതേതര സർക്കാരിനെ നയിക്കാൻ ബി.ജെ.പിയാണോ കോൺഗ്രസാണോ എന്ന ചോദ്യം ഉയർന്നത്. എന്നാൽ തഴക്കം വന്ന രാഷ്ട്രീയ നേതാവിനെപ്പോലെയാണ് കമല്‍ഹാസൻ മറുപടി നൽകിയത്.
നവ രാഷ്ട്രീയ സംസ്‌ക്കാരം പടുത്തുയര്‍ത്താന്‍ തന്റെ പാർട്ടി ശ്രമിക്കുമെന്ന് കമൽ പറഞ്ഞു. തമിഴ്നാടിന് പുറത്തേക്കും മക്കള്‍ നീതി മയ്യത്തിന്റെ പ്രവർത്തനം വ്യാപിപ്പിക്കും. ഇന്ത്യൻ 2 തന്റെ അഭിനയ ജീവിതത്തിലെ അവസാന സിനിമയായിരിക്കുമെന്നും അതിന് ശേഷം മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നുമെന്നും കമല്‍ഹാസൻ പറഞ്ഞു.
Adjust Story Font
16

