ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് പാ രഞ്ജിത്; അട്ടകത്തി ഫെയിം ദിനേഷ് നായകന്‍

വന്‍ വിജയമായ പരിയെറും പെരുമാള്‍ സിനിമക്ക് ശേഷം ജന്മദിനമായ ഇന്ന് പുതിയ സിനിമ പ്രഖ്യാപിച്ച് പാ രഞ്ജിത്. പാ രഞ്ജിതിന് കീഴിലുള്ള നീലം കളക്ടീവാണ് പുതിയ സിനിമ നിര്‍മിക്കുക. അതിയന്‍ അതിരൈയാണ് പുതിയ സിനിമ സംവിധാനം ചെയ്യുക. ഇരണ്ടമുലക പോരിന്‍ കഥൈസി ഗുണ്ട് എന്ന് പേരിട്ട ചിത്രത്തില്‍ അട്ടകത്തി ഫെയിം ദിനേഷാണ് നായകന്‍. രഞ്ജിത്തിന്റെ ആദ്യ സിനിമ അട്ടകത്തിയില്‍ പ്രധാന വേഷം ചെയ്ത നടനാണ് ദിനേഷ്. കിഷോര്‍ കുമാറാണ് ഛായാഗ്രഹണം. രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്റ്റിവിന്റെ ഭാഗമായ തെന്‍മയാണ് സംഗീത സംവിധാനം. എഡിറ്റര്‍ സെല്‍വ.
Elated to announce my 2nd production venture #Irandamulagaporinkadaisi_GUNDU @Dineshvcravi playing the lead.Dir by @AthiraiAthiyan.DOP @kishorkumardop Music: @tenmamakesmusic Edit: @EditorSelva Art: @RamalingamTha Sound: @anthoruban Stunt: @_STUNNER_SAM @officialneelam Magizhchi! pic.twitter.com/4pP5aIlG8t
— pa.ranjith (@beemji) December 8, 2018
പാ രഞ്ജിതിന് കീഴിലെ നീലം കളക്ടീവ് നിര്‍മിച്ച പരിയെറും പെരുമാള്‍ നിരൂപത പ്രശംസയാലും തിയേറ്റര്‍ പ്രദര്‍ശനത്തിലും വന്‍ വിജയമാണ് നേടിയത്. മാരി ശെല്‍വരാജ് എന്ന പുതുമുഖ സംവിധായകന്റെ മികച്ച അരങ്ങേറ്റമായിരുന്നു പരിയെറും പെരുമാളിലൂടെ. പാ രഞ്ജിതിന്റെ അടുത്ത സിനിമ ഹിന്ദിയില്‍ ബിര്‍സാ മുണ്ടയുടെ ജീവിതകഥയുമായാണ് വരുന്നത്.
Adjust Story Font
16

