ആരാണ് ജയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, എങ്ങനെയെന്ന് എല്ലാവര്‍ക്കുമറിയില്ല; ബ്രെക്സിറ്റ് ട്രെയിലര്‍ കാണാം

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രിട്ടന്റെ തീരുമാനം സിനിമയാകുന്നു. ബ്രെക്‌സിറ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ടോബി ഹയ്ന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ജനുവരി 19ന് ചിത്രം എച്ച്.ബി.ഒ സംപ്രേഷണം ചെയ്യും.
ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡൊമിനിക് കുമിങ്സ് എന്ന കഥാപാത്രമായാണ് ബെനഡിക്റ്റ് എത്തുന്നത്. ബ്രെക്‌സിറ്റിന് കാരണക്കാരനായ ആളെ പരിചയപ്പെടൂ എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്.
ആരാണ് ജയിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ എങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയില്ല എന്ന് പറഞ്ഞാണ് ബ്രെക്സിറ്റിന്‍റെ പിന്നാമ്പുറ കഥകള്‍ ചിത്രം വെളിപ്പെടുത്തുന്നത്.
Next Story
Adjust Story Font
16

