പ്രഭാസും അനുഷ്കയും വീണ്ടും ഒന്നിക്കുന്നു
രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്.

പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് അനുഷ്ക ഷെട്ടിയും പ്രഭാസും. ബാഹുബലിയുടെ വന്‍വിജയം കൂടി കഴിഞ്ഞതോടെ ഇരുവരും വിവാഹിതരാകണമെന്ന് വരെ ആരാധകര്‍ ആവശ്യപ്പെട്ടു. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും മറുപടി. അതിന് ശേഷം അനുഷ്കയും പ്രഭാസും വീണ്ടുമൊന്നിക്കുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇഷ്ട ജോഡികള്‍ ഒന്നിക്കുകയാണ്.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം പ്രഭാസ് 20 എന്നാണ് വിളിപ്പേര്. താരത്തിന്റെ ഇരുപതാമത് ചിത്രമാണിത്. ഇന്ത്യയില്‍ മുഴുവന്‍ ആരാധകരെ സൃഷ്ടിക്കാന്‍ കഴിഞ്ഞതിനാല്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ഒരുക്കും.

പൂജാ ഹെഗ്‌ഡെയെയാണ് ചിത്രത്തില്‍ നായികയായി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ആരാധകരെ സന്തോഷിപ്പിക്കുന്ന ആ വാര്‍ത്ത പുറത്തുവന്നത്. അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ മറ്റൊരു നായികയായി ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കഥാപാത്രമായതിനാല്‍ അനുഷ്‌ക തന്നെയാണ് ഈ റോളിന് അനുയോജ്യയെന്നാണ് സംവിധായകന്‍ പറയുന്നത്.

Adjust Story Font
16

