Quantcast

‘ആ ദുല്‍ഖര്‍ സിനിമ ഇറങ്ങിയപ്പോൾ ജനം എന്നെ പിച്ചിച്ചീന്തി, വേറെ പല സിനിമക്കും ആ ഒരു അവസ്ഥ ഇപ്പോള്‍ സംഭവിക്കുന്നു’

പഴയെ അനുഭവം ഓർത്തെടുത്ത് സംവിധായകന്‍ രൂപേഷ് പീതംബരൻ

MediaOne Logo

Web Desk

  • Published:

    17 Dec 2018 7:05 PM IST

‘ആ ദുല്‍ഖര്‍ സിനിമ ഇറങ്ങിയപ്പോൾ ജനം എന്നെ പിച്ചിച്ചീന്തി, വേറെ പല സിനിമക്കും ആ ഒരു അവസ്ഥ ഇപ്പോള്‍ സംഭവിക്കുന്നു’
X

ഒടിയന്‍ സിനിമക്കെതിരായി നിരവധി നിരൂപണങ്ങള്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ തന്റെ പഴയെ സിനിമക്ക് നേരിട്ട അനുഭവം തുറന്ന് പറയുകയാണ് സംവിധായകന്‍ രൂപേഷ് പീതംബരൻ. തനിക്ക് നേരെ അന്ന് ആക്രമണമഴിച്ചു വിട്ട പലരും പിന്നീട് ആ ചിത്രത്തെ പ്രകീര്‍ത്തിച്ച് രംഗത്ത് വന്നെന്ന് രൂപേഷ് പീതംബരൻ പറയുന്നു. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പുറത്തിറക്കിയ തീവ്രം സിനിമക്ക് സംഭവിച്ച അനുഭവമാണ് രൂപേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്ന് പറഞ്ഞത്. അന്ന് തീവ്രം സിനിമക്ക് വളരെ വലിയ പ്രചരണം തന്നെ നടന്നെന്ന് പറയുന്നുണ്ട് കുറിപ്പില്‍. തീവ്രം 2 വൈകാതെ തന്നെ പുറത്തിറക്കുമെന്നും രൂപേഷ് പറയുന്നുണ്ട്.

രൂപേഷ് പീതംബരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

16 November 2012ൽ , തീവ്രം ഇറങ്ങിയപ്പോൾ രൂപേഷ് പീതംബരൻ എന്നാ സംവിധായകനെ ജനം പിച്ചിച്ചീന്തി, കാരണം തീവ്രത്തിനു വന്നിരുന്ന ഹൈപ്പ് വളരെ വലുതായിരുന്ന. തികച്ചും പുത്തൻ ഉണർവോടെ കാണേണ്ട ഒരു സിനിമയായിരുന്നു തീവ്രം. അന്ന് അത്‌ പലർക്കും മനസ്സിലായില്ല. പിന്നീട് ഡി.വി.ഡിയിലും ചാനലിലും വന്നപ്പോൾ ആ സിനിമ ഗംഭീരം എന്ന് എല്ലാവരും പറഞ്ഞു. ഇപ്പോഴും വേറെ പല സിനിമക്കും ഈ ഒരു അവസ്ഥാ സംഭവിക്കുന്നു. എനിക്കു സംഭവിച്ചത് വേറെ ഒരു സംവിധായകനും സംഭവിക്കരുത്.
അത് കൊണ്ട് ഒരു മുൻവിധിയുമില്ലാതെ ഈ ക്രിസ്മസ് കാലത്ത് ഇറങ്ങുന്ന എല്ലാം സിനിമകളും നമുക്ക് കാണാം, എല്ലാം സിനിമകളും നമുക്ക് ആസ്വദിക്കാം. നന്ദി നമസ്കാരം 🙏
പക്ഷെ തീവ്രം 2, നല്ല പ്രതീക്ഷ നൽകും.
ആ പ്രതീക്ഷകൾക്ക് മേലെയാകും ആ സിനിമ. എന്റെ വാക്ക്.

TAGS :

Next Story