Quantcast

കാറല്‍ മാര്‍ക്സിന്റെ ജീവിതവും ചരിത്രവും കാര്‍ട്ടൂണാവുന്നു; നിര്‍മാണം ചൈനീസ് സര്‍ക്കാര്‍

MediaOne Logo

Web Desk

  • Published:

    20 Dec 2018 3:18 PM GMT

കാറല്‍ മാര്‍ക്സിന്റെ ജീവിതവും ചരിത്രവും കാര്‍ട്ടൂണാവുന്നു; നിര്‍മാണം ചൈനീസ് സര്‍ക്കാര്‍
X

ജര്‍മന്‍ ഫിലോസഫറും സോഷ്യലിസ്റ്റ് വിപ്ലവകാരിയുമായ കാറല്‍ മാര്‍ക്സിന്റെ ജീവിതവും ചരിത്രവും പറയുന്ന കഥ കാര്‍ട്ടൂണാവുന്നു. ചൈനീസ് സര്‍ക്കാറാണ് കാര്‍ട്ടൂണ്‍ നിര്‍മ്മിക്കുന്നത്. കാറല്‍ മാര്‍ക്സിന്റെ 200ാം ജന്മദിനത്തിലാണ് കാര്‍ട്ടൂണ്‍ പുറത്ത് വരുന്നതായി ചൈന വാര്‍ത്ത പുറത്ത് വിട്ടത്. ചൈനീസ് സര്‍ക്കാരിന് കൂടെ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ക്സിസ്റ്റ് ഓഫീസ് കൂടിയാകും ചിത്രം നിര്‍മ്മിക്കുക.

കാര്‍ട്ടൂണ്‍ വീഡീയോ സ്ട്രീമിങ്ങ് സൈറ്റായ ബിലിബിലി ഡോട്ട് കോമില്‍ കാണാനാകുമെന്നും ചൈന അറിയിക്കുന്നു. ഡോങ്ങ്മാന്‍ടാങ്ക് എന്ന കമ്പനിയാണ് ആനിമേഷന്‍ നിര്‍വഹിക്കുന്നത്. കാര്‍ട്ടൂണിന് എത്ര എപിസോഡുണ്ടാകുമെന്ന് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

TAGS :

Next Story