Quantcast

ഒടുവില്‍ ജാസിയും പെട്ടു ‘നീലക്കുയിലിന്’ മുന്നില്‍

പ്രശസ്ത സംഗീതസംവിധായകന്‍ ജാസി ഗിഫ്റ്റ് ഈണം നല്‍കി പാടിയ ഈ പാട്ട് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വൈറലായത്.

MediaOne Logo

Web Desk

  • Published:

    21 Dec 2018 9:41 AM IST

ഒടുവില്‍ ജാസിയും പെട്ടു ‘നീലക്കുയിലിന്’ മുന്നില്‍
X

കുറച്ചു നാളുകളായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചലഞ്ചാണ് നില്ല് നില്ല് ചലഞ്ച്. ഈ ചലഞ്ച് ഒത്തിരി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ടെങ്കിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും ചലഞ്ചിന് കാര്യമായ കുറവൊന്നുമില്ല. പ്രശസ്ത സംഗീതസംവിധായകന്‍ ജാസി ഗിഫ്റ്റ് ഈണം നല്‍കി പാടിയ ഈ പാട്ട് പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വൈറലായത്. ഒടുവില്‍ ജാസിക്ക് മുന്നിലും ഒരു കൂട്ടം നില്ല് നില്ല് ചലഞ്ചുമായി എത്തി.

ഒടുവിൽ ജാസിഗിഫ്റ്റിന് തന്നെ പണികിട്ടി ...!!! ‘ നില്ല് നില്ല് നീലക്കുയിലിൽ...’ ചലഞ്ചിൽ ജാസ്സിയും...

Posted by Riyadh Talkies റിയാദ് ടാകീസ് on Wednesday, December 19, 2018

റിയാദ് ടാക്കീസും കെ7 സ്റ്റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച സതേണ്‍ സിംഫണി 2018 എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജാസ്സി ഗിഫ്റ്റിനു മുന്നിലേക്ക് നില്ല് നില്ല് ചലഞ്ചുമായി ഒരുകൂട്ടം ആള്‍ക്കാര്‍ എത്തിയത്. നേരത്തെ പ്ലാന്‍ ചെയ്തതായിരുന്നുവെങ്കിലും ജാസിക്കും സദസിലുള്ളവര്‍ക്കും ഇതൊരു പുത്തന്‍ അനുഭവമായിരുന്നു. ചിരിയോടെയാണ് ജാസി ചലഞ്ചിനെ സ്വീകരിച്ചത്. എന്തായാലും വീഡയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.

TAGS :

Next Story