‘സീറോ ഇഷ്ടപ്പെട്ടു, ഷാരൂഖ് ശരിക്കും ത്രില്ലടിപ്പിച്ചു’
ട്വിറ്ററില്‍ കൂടി താരവുമായി ചാറ്റ് ചെയ്യാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദവും മലാല മറച്ചു വെച്ചില്ല

ഷാരൂഖ് ഖാന്റെ പുതുതായി പുറത്തിറങ്ങിയ ‘സീറോ’ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് നോബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായി. കുടുംബ സമേതം ചിത്രം കണ്ടെന്നും, തനിക്കും കുടുംബത്തിനും അത് വല്ലാതെ ഇഷ്ടപ്പെട്ടെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ വഴി മലാല പറഞ്ഞത്.

വളരെ മികച്ച എന്റര്‍ടെയ്‌നറാണ് ഷാരൂഖ് ഖാന്‍. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍. കുടുംബത്തിലെ എല്ലാവര്‍ക്കും ചിത്രം വളരെ ഇഷ്ടമായി. ആകര്‍ഷണീയനും, അത്ഭുതപ്പെടുത്തുന്നതുമായ വ്യക്തിയാണ് അദ്ദേഹമെന്നും മലാല പറഞ്ഞു.
ട്വിറ്ററില്‍ കൂടി താരവമായി ചാറ്റ് ചെയ്യാന്‍ കഴിഞ്ഞതിലുള്ള ആഹ്ലാദവും മലാല സായി മറച്ചു വെച്ചില്ല. എന്നെങ്കിലും യു.കെയില്‍ വരികയാണെങ്കില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അങ്ങനെയാണെങ്കില്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദീവസമായിരിക്കും അതെന്നും മലാല പറഞ്ഞു.

അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് എന്നിവര്‍ നായികമാരെത്തുന്ന ആനന്ദ് എല്‍ റായി ചിത്രമായ ‘സീറോ’ നിര്‍മ്മിച്ചിരിക്കുന്നത് റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റ് ആന്റ് കളര്‍ യെല്ലോ പ്രൊഡക്ഷന്‍സ് ആണ്. ചിത്രം ആദ്യ ദിനം 20 കോടി രൂപ കളക്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.
Adjust Story Font
16

