Quantcast

പറക്കും പപ്പനായി ദിലീപ്

വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍

MediaOne Logo

Web Desk

  • Published:

    25 Dec 2018 12:59 PM IST

പറക്കും പപ്പനായി ദിലീപ്
X

ക്രിസ്തുമസ് ദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദിലീപ് . ‘പറക്കും പപ്പന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ്‌ പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം "പറക്കും പപ്പൻ" Coming Soon... Merry Christmas!! 🎄🎅 Dear all

Posted by Dileep on Monday, December 24, 2018

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിലീപ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ദിലീപ് പുറത്തുവിട്ടിട്ടുണ്ട്.ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍, രാമചന്ദ്രന്‍ ബാബുവിന്റെ പ്രൊഫസര്‍ ഡിങ്കന്‍ എന്നീ ചിത്രങ്ങളിലാണ് ദിലീപ് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. മംമ്തയും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാര്‍.

ये भी पà¥�ें- ബാലന്‍ വക്കീലായി ദിലീപ്;ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

ये भी पà¥�ें- വടക്കന്‍സെല്‍ഫിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രവുമായി പ്രജിത്ത്; നായകന്‍ ദിലീപ്  

ये भी पà¥�ें- ജിമ്മിൽ പോവുക.. പണി എടുക്കുക.. എന്തിനാ വെറുതെ, അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ട്; ദിലീപ്

TAGS :

Next Story