സ്റ്റൈലിഷ് ലുക്കില്‍ സ്റ്റൈല്‍ മന്നനും സിമ്രാനും; പേട്ടയുടെ പുതിയ പോസ്റ്റര്‍ പുറത്ത്
ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം പേട്ടയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിലുള്ള രജനീകാന്തും സിമ്രാനുമാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ സെന്‍സെറിംങ് പൂര്‍ത്തിയായിരുന്നു. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം പൊങ്കല്‍ റിലീസായി തിയറ്ററുകളിലെത്തും.

ചിത്രത്തിലെ തൃഷയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ധിഖി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു. ആദ്യമായാണ് തൃഷ, സിമ്രാന്‍, വിജയ് സേതുപതി എന്നിവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നത്. മാളവിക മോഹനന്‍, മേഘ ആകാശ്, ബോബി സിംഹ എന്നിവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്.
ये à¤à¥€ पà¥�ें- പഴയ രജനിയോ ഇത്; കൊമ്പന്‍ മീശയും നെറ്റിയില്‍ കുറിയുമായി സ്റ്റൈല്‍ മന്നന്റെ ‘പേട്ട’ ലുക്ക്
ये à¤à¥€ पà¥�ें- രജനികാന്ത് വീണ്ടും മാസ്സ് ലുക്കിൽ; ‘പേട്ട’യുടെ മോഷൻ പോസ്റ്ററിന് വൻ വരവേൽപ്പ്
Adjust Story Font
16

