സിനിമാ - നാടക നടി ദേവകിയമ്മ അന്തരിച്ചു
നാടകങ്ങളില്‍ അഭിനയിച്ചാണ് ദേവകിയമ്മ കലാരംഗത്തെത്തിയത്.

സിനിമാ - നാടക നടി കെ.ജി ദേവകിയമ്മ (97) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.
നാടകങ്ങളില്‍ അഭിനയിച്ചാണ് ദേവകിയമ്മ കലാരംഗത്തെത്തിയത്. കലാനിലയം കൃഷ്ണന്‍ നായരുടെ നാടകങ്ങളിലൂടെ ശ്രദ്ധേയയായി. പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരായണന്‍കുട്ടി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നിരവധി സീരിയലുകളിലും വേഷമിട്ടു. റേഡിയോ ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു ദേവകിയമ്മ.
ആദരാഞ്ജലികൾ
Posted by Manju Warrier on Friday, December 28, 2018
Next Story
Adjust Story Font
16

