രണ്‍വീര്‍ സിംഗിന്റെ കിടിലന്‍ ആക്ഷനുമായി സിമ്പ ട്രെയിലര്‍
റിലീസ് ദിവസം തന്നെ ചിത്രത്തിന്റെ പുതിയ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു

രണ്‍വീര്‍ സിങിനെ നായകനാക്കി രോഹിത് ഷെട്ടി സംവിധാനം ചെയ്ത ആക്ഷന്‍ കോമഡി ചിത്രം സിമ്പ തിയേറ്ററുകളിലെത്തി. റിലീസ് ദിവസം തന്നെ ചിത്രത്തിന്റെ പുതിയ ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രണ്‍വീര്‍ സിംഗിന്റെ ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സാറാ അലി ഖാനാണ് നായിക.
തെലുങ്ക് ചിത്രം ടെമ്പറിന്റെ ഹിന്ദി പതിപ്പാണ് സിമ്പ. രണ്‍വീര്‍ സിങിനെ നായകനാക്കി മസാല ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കേദാര്‍നാഥിന് ശേഷം സാറാ അലി ഖാന്‍ നായികയാകുന്ന ചിത്രം കൂടിയാണ് സിമ്പ. കരണ്‍ ജോഹറാണ് സിനിമയുടെ നിര്‍മ്മാതാവ്.
Next Story
Adjust Story Font
16

