ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കിടിലന്‍ മേക്കിങ് വീഡിയോ കാണാം
മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം.

അരുണ്‍ ഗോപി – പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാണം. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്.
ഒരു റൊമാന്റിക് ആക്ഷന്‍ ത്രില്ലെര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തില്‍ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. പുതുമുഖമായ സയ ഡേവിഡാണ് നായിക. ബിജു കുട്ടന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, മനോജ് കെ ജയന്‍, ഗോകുല്‍ സുരേഷ്, ഇന്നസെന്റ്, കലാഭവന്‍ ഷാജോണ്‍, ഷാജു, സിദ്ദിഖ്, ജി സുരേഷ് കുമാര്‍, നെല്‍സണ്‍, അഭിഷേക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സിനിമയുടെ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. സംഗീതം-ഗോപിസുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍.
ये à¤à¥€ पà¥�ें- ഇതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക
ये à¤à¥€ पà¥�ें- തകര്‍പ്പന്‍ ലുക്കില്‍ പ്രണവ് മോഹന്‍ലാല്‍; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
Next Story
Adjust Story Font
16

