ഇനി അല്‍പം കോളാമ്പി വിശേഷം
കോളാമ്പിയിലെ സുപ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള പോസ്റ്ററുകൾ പുറത്തുവിട്ടു.

നീണ്ട ഇടവേളക്ക് ശേഷം ഒരു പരീക്ഷണ ചിത്രവുമായി വരികയാണ് ടി.കെ രാജീവ് കുമാർ.കോളാമ്പി എന്ന് പേരിട്ട ചിത്രത്തിൽ നിത്യ മേനോനാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.സിനിമയുടെ പോസ്റ്ററുകൾ പുറത്തിറങ്ങി.
What are you listening to this New Years?! Let’s turn the volume up. Here is to new beginnings and new experiences. Hello 2019! #happy #new #year #2019 #kolaambi #malayalam #movie
Posted by Kolaambi movie on Monday, December 31, 2018
ആരാധകർക്ക് പുതുവർഷസമ്മാനവുമായാണ് രാജീവ് കുമാറും സംഘവും എത്തിയത്. കോളാമ്പിയിലെ സുപ്രധാന കഥാപാത്രങ്ങളെ അണിനിരത്തിയുള്ള പോസ്റ്ററുകൾ പുറത്തുവിട്ടു. നിത്യ മേനോൻ, സിദ്ധാർത്ഥ് മേനോൻ, രഞ്ജി പണിക്കർ, രോഹിണി, ദിലീഷ് പോത്തൻ എന്നിവരാണ് സിനിമയുടെ പ്രധാന താരങ്ങൾ. കോളാമ്പിയിൽ ഒരു കലാകാരിയുടെ വേഷമാണ് നിത്യക്ക്..
What are you listening to this New Years?! Let’s turn the volume up. Here is to new beginnings and new experiences. Hello 2019! #happy #new #year #2019 #kolaambi #malayalam #movie
Posted by Kolaambi movie on Monday, December 31, 2018
കൊച്ചി മുസിരിസ് ബിനാലെയിൽ സ്വന്തം സൃഷ്ടികൾ പരിചയപ്പെടുത്താൻ എത്തുന്ന നായിക വൃദ്ധ ദമ്പതികളെ പരിചയപ്പെടുന്നു. ഇവരുമായുള്ള കണ്ടുമുട്ടൽ നായികയുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളാണ് കോളാമ്പി. വൃദ്ധദമ്പതികളായി രഞ്ജി പണിക്കരും രോഹിണിയും അഭിനയിക്കുന്നു.സിനിമയുടെ കഥാതന്തു പുറത്തുവിടാതെ ഒരു കഥാപ്രസംഗത്തിന്റെ ശബ്ദശകലവും പുതുവർഷത്തിൽ പുറത്തുവിട്ടിട്ടുണ്ട്.
What are you listening to this New Years?! Let’s turn the volume up. Here is to new beginnings and new experiences. Hello 2019! #happy #new #year #2019 #kolaambi #malayalam #movie
Posted by Kolaambi movie on Monday, December 31, 2018
ഡിസംബറിൽ കൊച്ചി മുസിരിസ് ബിനാലെയിൽ വെച്ച് സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു.. അന്താരാഷ്ട്ര സിനിമാ പ്രേക്ഷകരെയും മേളകളെയും ലക്ഷ്യമിട്ടാണ് കോളാമ്പി ഒരുങ്ങുന്നത്.. തത്സമയം ഒരു പെൺകുട്ടി എന്ന സിനിമക്ക് ശേഷം ടി.കെ രാജീവ് കുമാറിന്റെ സിനിമയിൽ നിത്യ മേനോൻ അഭിനയിക്കുന്നു എന്ന പ്രത്യേകതയും കോളാമ്പിക്കുണ്ട്.
Kolaambi 💖🌸 This is going to be a very unique, nostalgic, musical experience.. :)) #kolaambi #dop_ravivarman Resul Pookutty #TKRajeevKumar
Posted by Nithya Menen on Sunday, December 30, 2018
Adjust Story Font
16