ധനുഷിന്‍റെ കൂടെ കട്ടക്ക് ഡാന്‍സ് ചെയ്ത് സായ് പല്ലവി; മാരി 2വിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
ധനുഷും ധീയും ചേര്‍ന്ന് ആലപിച്ച ഗാനം എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്

ധനുഷിന്‍റെ മാസ് നായക വേഷമായ മാരിയുടെ രണ്ടാം വരവും ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. മാരി 2 തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരവെ സിനിമയിലെ ആദ്യ വീഡിയോ ഗാനം യൂട്യൂബില്‍ ട്രെന്‍റിങ് ആവുകയാണ്. റൌഡി ബേബി എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ഈ തട്ടുപൊളിപ്പന്‍ ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. ബാലാജി മോഹനാണ് മാരി 2ന്‍റെ സംവിധായകന്‍.
ധനുഷും ധീയും ചേര്‍ന്ന് ആലപിച്ച ഗാനം എഴുതിയിരിക്കുന്നതും ധനുഷ് തന്നെയാണ്. ധനുഷ്, സായ് പല്ലവി എന്നിവരുടെ നൃത്ത രംഗങ്ങള്‍ തന്നെയാണ് ഗാനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ധനുഷിനൊപ്പം മികച്ച രീതിയില്‍ തന്നെ ചുവട് വച്ച് ഗാനത്തിന്‍റെ ആവേശം കൂട്ടാനും സായിക്ക് സാധിച്ചു. പ്രഭുദേവയാണ് നൃത്ത സംവിധാനം ചെയ്തിരിക്കുന്നത്.
Next Story
Adjust Story Font
16

