Quantcast

അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാരുടെ ശ്രദ്ധയ്ക്ക്; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട് 

MediaOne Logo

Web Desk

  • Published:

    3 Jan 2019 8:06 PM IST

അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാരുടെ ശ്രദ്ധയ്ക്ക്; സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട് 
X

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സിന്റെ സഹായം ആവശ്യമുണ്ട്. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രം ഒരു കൂട്ടം അര്‍ജന്റീന ആരാധകരുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ സഹായം ആവശ്യപ്പെട്ടിരിക്കുകയാണ് സംവിധായകനിപ്പോള്‍.

ലോകകപ്പ് കാലത്തു ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് അലങ്കരിച്ച ക്ലബുകളെയും ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി തുടങ്ങിയ ആരാധകരുടെ , ലോകകപ്പ് ഒരുക്കങ്ങള്‍ എന്നിവയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന് ആവശ്യം. ഇക്കാര്യങ്ങള്‍ പുനഃസൃഷ്ട്ടിക്കാന്‍ തയ്യാറാണെങ്കില്‍ ക്യാമറയുമായി അര്ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് അണിയറക്കാര്‍ നാട്ടിലെത്തുമെന്നും മിഥുന്‍ പറയുന്നു.

മിഥുന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധയ്ക്ക് ..! നിങ്ങൾ ലോകകപ്പ് കാലത്തു ഫ്ലക്സ് ബോർഡുകൾ വെക്കുകയും കവലകളും ക്ലബ്ബുകളും അലങ്കരിക്കുകയും ചെയ്യുന്ന ബ്രസീൽ, അര്‍ജന്റീന, ജർമ്മനി തുടങ്ങിയ ഏതു രാജ്യത്തിന്റെ ഫാൻസും ആയിക്കോട്ടെ, നിങ്ങളുടെ നാട്ടിലെ ലോകകപ്പ് ഒരുക്കങ്ങൾ ഒരിക്കൽ കൂടി പുനഃ സൃഷ്ട്ടിക്കാൻ നിങ്ങൾ തയ്യാർ ആണ് എങ്കിൽ, ക്യാമറയും മറ്റു സന്നാഹങ്ങളുമായി ഞങ്ങൾ എത്തുന്നതാണ്- ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ‘അര്‍ജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ എന്ന കേരളത്തിലെ ഫുട്ബാൾ ഫാൻസിന്റെ കഥ പറയുന്ന സിനിമയിൽ ഉൾപ്പെടുത്തുന്നതിനായി ..!! കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക ..!!
9447429698
9847086703

TAGS :

Next Story