‘എലി ജൂണിലെത്തിയപ്പോള്‍ ഇങ്ങനെ’; ടീസര്‍ കാണാം

ഖാലിദ് റഹ്‌മാന്റെ അനുരാഗ കരിക്കിൻ വെള്ളത്തിലെ എലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ രജിഷ വിജയൻ ആറ് ഗെറ്റ് അപ്പുകളിൽ എത്തുന്ന ജൂൺ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ജൂണിൽ ഒരു പെൺകുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് പറയുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ഒരു പെൺകുട്ടിയുടെ ആദ്യ പ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണിൽ പറയുന്നത്. നായികാ കേന്ദ്രികൃതമായ സിനിമയാകും ജൂൺ എന്നും വിജയ് ബാബു പറയുന്നു.
ये à¤à¥€ पà¥�ें- ആറ് ഗെറ്റ് അപ്പുകളില്‍ ‘എലി’; ജൂണ്‍ ഫസ്റ്റ് ലുക്ക് കാണാം
ജോജു ജോർജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി എന്നിവരാണ് ജൂണിന്റെ മാതാപിതാക്കളായി അഭിനയിക്കുന്നത്. അർജുൻ അശോകൻ, അജു വർഗീസ് എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. 16 പുതു മുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Adjust Story Font
16

