മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നുമൊരു അതിശയിപ്പിക്കുന്ന പരസ്യ ചിത്രം; വീഡിയോ കാണാം

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്നുമൊരു അതിശയിപ്പിക്കുന്ന പരസ്യ ചിത്രം പുറത്തിറങ്ങി. സൗദി ടെലികോമിന് വേണ്ടി അയാസ് ഹസ്സന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രം ദൃശൃ ഭംഗിയാല്‍ അതി മനോഹരമാണ്. ഹജ്ജിന്റെ യഥാര്‍ത്ഥ ഭംഗി ഒപ്പിയെടുക്കാന്‍ ഹജ്ജിന് വേണ്ടി കാത്തിരുന്നുവെന്നും ആ കാത്തിരിപ്പ് അതിമനോഹരമായിരുന്നെന്നും അയാസ് പറഞ്ഞു. ‘ഞാന്‍ എന്റെ ജോലി ഇഷ്ടപ്പെടുന്നു, പക്ഷെ ചില പ്രൊജക്ടുകള്‍ അതി ഗംഭീരമായിരിക്കും. ഈ പരസ്യ ചിത്രം ചെയ്യാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യവും അനുഗ്രഹവുമാണ്’; അയാസ് പറയുന്നു.

ഹറം, അറഫ മല, മിന, ജമാറാത്ത് എന്നിവയിലെ യഥാര്‍ത്ഥ ദൃശൃങ്ങളാണ് പരസ്യത്തിനായി ഉപയോഗിച്ചത്. ഹജ്ജിന് തൊട്ടുമുന്‍പുള്ള ചിത്രീകരണം അതീവ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും സംവിധാനം നിര്‍വഹിച്ച അയാസ് പറഞ്ഞു. അയാസ് തന്നെയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത്. ദേജാവു ദുബൈക്ക് വേണ്ടി ഫറ അസ്സാഫാണ് നിര്‍മാണം നിര്‍വഹിച്ചത്.
പരസ്യ ചിത്രം കാണാം
STC Hajj / Director's Cut from Aeyaz on Vimeo.
Adjust Story Font
16

