പാ രഞ്ജിത്തിന്റെ ‘മഗഴ്ച്ചി’; കാസ്റ്റ്ലെസ് കളക്റ്റീവില്‍ നിന്നും ആദ്യ ആല്‍ബം പുറത്തിറങ്ങി

പാ രഞ്ജിത്തിന്റെ കാസ്റ്റ്ലെസ് കളക്റ്റീവില്‍ നിന്നും ആദ്യ ആല്‍ബം പുറത്തിറങ്ങി. മഗഴ്ച്ചി എന്ന് പേരിട്ട ആല്‍ബം അംബേദ്ക്കറേറ്റ് രാഷ്ട്രീയത്തിന്റെ ആഘോഷമാണ് കാണിക്കുന്നത്. മഗഴ്ച്ചി എന്ന തമിഴ് പേരിന്റെ അര്‍ത്ഥം സന്തോഷം, ആവേശം എന്നൊക്കെയാണ്. പേരിനെ പ്രതിഫലിപ്പിക്കുന്ന രൂപത്തില്‍ തന്നെയാണ് ആല്‍ബത്തിന്റെ രൂപകല്‍പ്പന. നീലം ഫൗണ്ടേഷന്റെ വാനം ആര്‍ട്സ് ഫെസ്റ്റിവലില്‍ വെച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് ആല്‍ബം പ്രകാശനം ചെയ്തത്. പാ രഞ്ജിത്താണ് ആല്‍ബത്തിന്റെ സംവിധാനം. പരിയെറും പെരുമാള്‍ എഡിറ്റിങ്ങ് നിര്‍വഹിച്ച് സെല്‍വയാണ് ആല്‍ബത്തിന്റെയും എഡിറ്റര്‍. സത്യന്‍ സൂര്യയാണ് ഛായാഗ്രബഹണം. മ്യൂസിക്ക് എഡിറ്റര്‍- തെന്‍മ. സാന്‍ഡിയാണ് കൊറിയോഗ്രഫി.
19 അംഗങ്ങളുമായി 2017ലാണ് കാസ്റ്റ്ലെസ് കളക്റ്റീവ് രൂപം നല്‍കുന്നത്. സമൂഹത്തിലെ ജാതീയതക്കും സമത്വത്തിനും എതിരെ തുടര്‍ച്ചയായി കാസ്റ്റ്ലെസ് കളക്റ്റീവ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കട്ടെയും ചട്ടിയും ഉപയോഗിച്ചുള്ള പുതിയ ഗാനത്തില്‍ അംബേദ്ക്കര്‍ രാഷ്ട്രീയവും ബീഫ് രാഷ്ട്രീയവും പരാമര്‍ശിക്കുന്നുണ്ട്. തോട്ടി തൊഴിലാളികളെയും അടിമത്തത്തെയും പരാമര്‍ശിക്കുന്നുണ്ട് ആല്‍ബത്തില്‍.
Adjust Story Font
16

