രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ ടി.ആര്‍.എസ് നേതാവിനെ സന്ദര്‍ശിച്ച് പ്രകാശ് രാജ്
സ്വതന്ത്രനായാണ് താന്‍ മത്സരിക്കുകയെന്ന് പ്രകാശ് രാജ് നേരത്തെ അറിയിച്ചിരുന്നു

പുതുവത്സരത്തിന് മുന്നോടിയായി വരാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടന്‍ പ്രകാശ് രാജ് തെലങ്കാന രാഷ്ട്ര സഭ വര്‍ക്കിങ് പ്രസിഡന്‍റ് കെ.ടി രാമ റാവുമായി കൂടിക്കാഴ്ച നടത്തി. തന്‍റെ രാഷ്ട്രീയ ഭാവിക്ക് പൂര്‍ണ്ണ പിന്‍തുണ നല്‍കുന്ന കെ.ടി.ആറിനോടുള്ള നന്ദി സന്ദര്‍ശത്തിന് ശേഷം പ്രകാശ് രാജ് ട്വീറ്ററിലൂടെ പങ്ക് വച്ചു. തന്‍റെ രാഷ്ട്രീയ പ്രവേശനം ആര്‍ക്കും എതിരല്ലെന്നും മറിച്ച് സമൂഹത്തിന്‍റെ നന്മക്ക് വേണ്ടിയാണെന്നുമുള്ള അടിക്കുറുപ്പോട് കൂടിയാണ് പ്രകാശ് രാജിന്‍റെ ട്വീറ്റ്.
പൊതു പ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന പ്രകാശ് രാജിന് അഭിനന്ദനങ്ങളുമായി കെ.ടി.ആറും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സ്വതന്ത്രനായാണ് താന്‍ മത്സരിക്കുകയെന്ന് പ്രകാശ് രാജ് നേരത്തെ അറിയിച്ചിരുന്നു.
Next Story
Adjust Story Font
16

