നിഗൂഢതകൾ നിറച്ച് നിത്യ മേനോൻ ചിത്രം പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ
നിഗൂഢതകൾ നിറച്ച് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റർ.

വി.കെ പ്രകാശ് നിത്യാമേനോൻ ചിത്രമായ പ്രാണയുടെ തേർഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നിഗൂഢതകൾ നിറച്ച് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റർ. മലയാള ഫിലിം ഇൻഡസ്ട്രിയിൽ ഇത് വരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡിസൈനിങ് ആണ് പ്രാണയുടെ ഇത് വരെയുള്ള പോസ്റ്ററുകളുടെ പ്രേത്യേകത.
New Poster of Praana https://youtu.be/YhN81btGpiI
Posted by Praana on Thursday, January 3, 2019
ശബ്ദ വിസ്മയങ്ങൾ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചായിരുന്നു പ്രാണയുടെ ട്രയിലർ ഇറങ്ങിയത് . ആ ട്രയിലർ പ്രേക്ഷകർ അമ്പരപ്പോടു കൂടിയാണ് കണ്ടിരുന്നത് കാരണം ലോക സിനിമയിൽ ഇതുവരെ കേട്ടിട്ടില്ലാത്ത സിംഗ് സറൌണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തിയ ട്രയിലർ ആയിരുന്നു അത്. അതുകൊണ്ട് തന്നെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
Next Story
Adjust Story Font
16

