നാല്‍പതാം ജന്‍മദിനത്തില്‍ വിദ്യാ ബാലന് സര്‍പ്രൈസ് സമ്മാനവുമായി ഭര്‍ത്താവ്
വിദ്യയുടെ ജന്മദിനത്തിനു ഭർത്താവ് സിദ്ധാർഥ് റോയ് കപൂർ നൽകിയത് അവിശ്വസനീയമായ സർപ്രൈസാണ്

നായകന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ബോളിവുഡ് നായികമാരില്‍ നിന്നും വ്യത്യസ്തയാണ് മലയാളി കൂടിയായ വിദ്യാ ബാലന്‍. തന്റേടമുള്ള കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ അവര്‍ ബി ടൌണിനെ കയ്യിലെടുത്തു. ജനുവരി ഒന്നിന് വിദ്യാജിയുടെ നാല്‍പതാം പിറന്നാളായിരുന്നു. വിദ്യയുടെ ജന്മദിനത്തിനു ഭർത്താവ് സിദ്ധാർഥ് റോയ് കപൂർ നൽകിയത് അവിശ്വസനീയമായ സർപ്രൈസാണ്.

വിദ്യയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു 1960-70 കാലഘട്ടങ്ങളിലെ ചിത്രങ്ങളിൽ നടിയാകണമെന്നത്. ആ ആഗ്രഹം പിറന്നാള്‍ ദിനത്തില്‍ സാധിച്ചുകൊടുത്തിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. വിദ്യാ ബാലൻ ജനിച്ച വർഷമായ 1979ൽ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പോസ്റ്ററുകളിൽ വിദ്യയുടെ ചിത്രങ്ങൾ കൂടി പ്രിന്‍റ് ചെയ്താണ് സിദ്ധാർഥ് അമ്പരപ്പിച്ചത്. 1979ൽ ജനിച്ച ഒരു താരം എന്നു വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. വിദ്യ തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സമ്മാനത്തെക്കുറിച്ച് ആരാധകരോട് പങ്കുവെച്ചത്.
ये à¤à¥€ पà¥�ें- ജീവിതം മാറ്റി മറിച്ച ഡേര്‍ട്ടി പിക്ചര്‍: വിദ്യാ ബാലന്‍
ये à¤à¥€ पà¥�ें- ഇന്ദിരയാകാന്‍ ഒരുങ്ങി വിദ്യാ ബാലന്‍
Adjust Story Font
16

