Quantcast

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാവുന്നു; വിവേക് ഒബ്റോയ് മോദിയാകും 

MediaOne Logo

Web Desk

  • Published:

    4 Jan 2019 4:22 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാവുന്നു; വിവേക് ഒബ്റോയ് മോദിയാകും 
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാവുന്നു. പി.എം. നരേന്ദ്ര മോദി എന്ന് പേരിട്ട സിനിമയില്‍ വിവേക് ഒബ്റോയിയാകും നരേന്ദ്ര മോദിയെ അവതരിപ്പിക്കുക. മേരികോം, സരബ്ജിത്ത് സിനിമകള്‍ ഒരുക്കിയ ഓമങ്ങ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുക. സിനിമയുടെ ഫസ്റ്റ് ലുക്ക് ജനുവരി ഏഴിനാണ് പ്രകാശനം ചെയ്യുക. ഫിലിം ട്രെയിഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് വാര്‍ത്ത സ്ഥിരീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസായിരിക്കും ആദ്യ ലുക്ക് പുറത്തിറക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 23 വിവിധ ഭാഷകളിലായിരിക്കും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുക. ചിത്രത്തിനാവശ്യമായ അനുമതിയെല്ലാം എടുത്തെന്നും ചിത്രത്തിന്റെ വലിയൊരു ഭാഗവും ഗുജറാത്തിലായിരിക്കും ചിത്രീകരിക്കുകയെന്നും നിര്‍മാണവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിനായി മൂന്ന് വര്‍ഷമായി ജോലിയിലായിരുന്നെന്ന് സംവിധായകന്‍ ഓമങ്ങ് കുമാര്‍ പറയുന്നു.

TAGS :

Next Story