ലാലേട്ടന്റെ പഞ്ച് ഡയലോഗുമായി കെ.ജി.എഫ് നായകന്‍
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ രാവണപ്രഭുവിലെ സവാരി ഗിരി ഗിരി എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് യാഷ് പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്.

ബോക്സോഫീസിനെ ഇളക്കിമറിച്ച് യാഷ് നായകനായ കെ.ജി.എഫ് തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. കന്നഡയിലെ ഏറ്റവും ചെലവേറിയ എന്ന അവകാശവാദവുമായിട്ടാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കർണാടകത്തിലെ കോളാർ സ്വർണ ഖനികളുടെ കഥ പറയുന്ന ഒരു പീരീഡ് ചിത്രമാണ് കെ.ജി.എഫ്. രണ്ടു ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണിത്. മലയാളികളും ചിത്രത്തെ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ യാഷിന്റെ മലയാളം ഡയലോഗ് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
ലാലേട്ടന്റെ പഞ്ച് ഡയലോഗ് പറഞ്ഞ് യാഷ് മക്കളെ എല്ലാരും തിയേറ്ററിൽ പോയി kgf കാണണം..♥🙂
Posted by JB Cinemas Nallila on Wednesday, January 2, 2019
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ രാവണപ്രഭുവിലെ സവാരി ഗിരി ഗിരി എന്ന പഞ്ച് ഡയലോഗ് പറഞ്ഞാണ് യാഷ് പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്. അതോടൊപ്പം തന്നെ വിനീത് ശ്രീനിവാസൻ ആലപിച്ച ‘പലവട്ടം കാത്തുനിന്നു ഞാൻ’ എന്ന സൂപ്പർഹിറ്റ് ഗാനവും യാഷ് ആലപിച്ചു. മലയാള സിനിമകൾ കാണുന്ന യാഷ് മലയാളത്തിൽ തന്നെ പ്രേക്ഷകരോട് കെ.ജി.എഫ് കാണണമെന്നും പറഞ്ഞു.
Adjust Story Font
16

