‘ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിക്കണം, ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തു നിന്നുമുണ്ടായാല്‍ അനുഗ്രഹം ലഭിക്കാതെ പോകും’: ശ്രീ റെഡ്ഡി
”ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിക്കണം. ക്ഷേത്രാചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ വിമര്‍ശനവുമായി തെലുങ്ക് നടി ശ്രീറെഡ്ഡി. ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തണം, ആചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം.- ശ്രീറെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചു.

”ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് അവസാനിക്കണം. ക്ഷേത്രാചാരങ്ങള്‍ക്ക് വില കല്‍പ്പിക്കണം. ഹിന്ദുത്വത്തെ സംരക്ഷിക്കണം. മതമൂല്യങ്ങളെയും അയ്യപ്പനെയും ബഹുമാനിക്കുക. ദൈവത്തിനെതിരെ എന്തെങ്കിലും പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുമുണ്ടായാല്‍ നമുക്ക് അനുഗ്രഹം ലഭിക്കാതെ പോകും. പെണ്‍കുട്ടികളുടെ ഭാവിക്ക് ദോഷം ചെയ്യും”-ശ്രീ റെഡ്ഡി കുറിപ്പില്‍ പറയുന്നു.

ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടിയുടെ പോസ്റ്റ്. പോസ്റ്റിന് നിരവധി വിമര്‍ശന കമന്റുകളും ഉയരുന്നുണ്ട്.
Next Story
Adjust Story Font
16

