‘നിത്യക്ക് ഒപ്പമെത്താൻ ഞങ്ങൾക്ക് നന്നായി അധ്വാനിക്കേണ്ടി വന്നു’ നിത്യ മേനോനെ അഭിനന്ദിച്ച് റസൂൽ പൂക്കുട്ടി
പുതിയ ചിത്രമായ കോളാമ്പിയുടെ ഒരു മോഷൻ പോസ്റ്റർ ഷെയർ ചെയ്‌തുകൊണ്ടാണ് റസൂൽ പൂക്കുട്ടി അഭിനന്ദനം അറിയിച്ചത്.

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയിൽ നിന്നും അഭിനന്ദനം, അത് അത്ര നിസാര കാര്യമല്ല. ഏതൊരു കലാകാരനേയും സംബന്ധിച്ചിടത്തോളം അതൊരു വലിയ കാര്യം തന്നെയാണ്. നടി നിത്യാ മേനോനാണ് പൂക്കുട്ടിയുടെ പ്രശംസക്ക് പാത്രമായത്. പുതിയ ചിത്രമായ കോളാമ്പിയുടെ ഒരു മോഷൻ പോസ്റ്റർ ഷെയർ ചെയ്‌തുകൊണ്ടാണ് റസൂൽ പൂക്കുട്ടി അഭിനന്ദനം അറിയിച്ചത്. സ്‌ക്രീനിൽ നിത്യ മേനോൻ എത്തിയപ്പോൾ ഒരു പുതിയ ഊർജം കൈവന്നുവെന്നും എല്ലാവർക്കും നിത്യയോട് കിട പിടിക്കാൻ നന്നായി അധ്വാനിക്കേണ്ടി വന്നുവെന്നും റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്‌തു.

തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിന് ശേഷം ടി.കെ രാജീവ് കുമാറും നിത്യ മേനോനും ഒന്നിക്കുന്ന ചിത്രമാണ് കോളാമ്പി. കൊച്ചി ബിനാലെയിൽ തന്റെ ആർട്ട് ഇൻസ്റ്റാൾ ചെയ്യാൻ എത്തുന്ന ഒരു കലാകാരിയുടെ കഥയാണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് എഞ്ചിനീയർ. രവി വർമനാണ് ക്യാമറ. രണ്‍ജി പണിക്കര്‍,രോഹിണി,അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ये à¤à¥€ पà¥�ें- ഇനി അല്‍പം കോളാമ്പി വിശേഷം
Adjust Story Font
16

