Quantcast

വരുന്നു ചാക്കോച്ചന്റെ ബിഗ് ബജറ്റ് ചിത്രം; നിത്യ മേനോനൊപ്പം ‘ചെന്നെെയിൽ ഒരു നാൾ’

MediaOne Logo

Web Desk

  • Published:

    11 Jan 2019 12:19 AM IST

വരുന്നു ചാക്കോച്ചന്റെ ബിഗ് ബജറ്റ് ചിത്രം; നിത്യ മേനോനൊപ്പം ‘ചെന്നെെയിൽ ഒരു നാൾ’
X

പുതുവർഷത്തിൽ ബിഗ് ബജറ്റ് ചിത്രവുമായി കുഞ്ചാക്കോ ബോബൻ. ചെറിയൊരു ഇടവേളക്ക് ശേഷം നിത്യ മേനോനോനൊപ്പമുള്ള ‘ചെന്നെെയിൽ ഒരു നാൾ’ എന്ന ചിത്രവുമായാണ് ചാക്കോച്ചൻ എത്തുന്നത്. സ്പോർസ് സിനിമയുടെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ ഭാര്യയായാണ് നിത്യ മേനോൻ എത്തുന്നത്.

‘പോപ്പിൻസി’ന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ചെന്നെെയിൽ ഒരു നാൾ. കുഞ്ചാക്കോ ബോബൻ കായിക താരമായി വേഷമിടുന്ന ചിത്രം, സ്പോർട്സ് പശ്ചാത്തലത്തില്‍ ഉള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്.

അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസിസ്റ്റന്റായിരുന്ന ഷഹീദ് ഖാദറാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ഇ4 എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം കൊൽക്കത്ത പശ്ചാത്തലമായാണുള്ളതെന്നാണ് ലഭ്യമായ വിവരം. മാർച്ചോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും.

TAGS :

Next Story