Quantcast

പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവുമൊക്കെയായി തൃശൂര്‍ പൂരം മുഴുവനുമുണ്ട് ഈ പാട്ടില്‍ 

റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകന്‍.

MediaOne Logo

Web Desk

  • Published:

    11 Jan 2019 11:54 AM IST

പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവുമൊക്കെയായി തൃശൂര്‍ പൂരം മുഴുവനുമുണ്ട് ഈ പാട്ടില്‍ 
X

തൃശൂര്‍ പൂരത്തിന്റെ താളമേളപ്പെരുക്കങ്ങള്‍ ഒരു അംശം പോലും ചോരാതെ ഒപ്പിയെടുത്തിയിരിക്കുകയാണ് ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയത്തെക്കുറിച്ച് റസൂല്‍ പൂക്കുട്ടി ഒരുക്കിയ ദി സൗണ്ട് സ്റ്റോറിയിലെ ഗാനങ്ങളിലാണ് പൂരത്തെ മുഴുവന്‍ ആവാഹിച്ചിരിക്കുന്നത്.

റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകന്‍. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍ നിര്‍ത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.

TAGS :

Next Story