പൊട്ടിച്ചിരിപ്പിച്ച് ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ടീസര്‍
പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം.

ജയറാം നായകനാകുന്ന ‘ലോനപ്പന്റെ മാമ്മോദീസ’യുടെ ടീസറാണ് പുറത്തിറങ്ങി. ലിയോ തദ്ദേവൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിനോയ് മാത്യുവാണ് നിര്‍മ്മാണം. ലോനപ്പന്റെ മാമ്മോദീസായുടെ ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത് അങ്കമാലിയിലാണ്. ചിത്രത്തില്‍ ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. വാച്ച് കടക്കാരനായ ലോനപ്പൻ എന്ന കഥാപാത്രമായാണ് ജയറാം ചിത്രത്തിലെത്തുന്നത്.
കനിഹ, അന്ന രേഷ്മ രാജന്‍, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ദിലീഷ് പോത്തന്‍, ജോജു മാള, ഹരീഷ് കണാരന്‍, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റ താരങ്ങള്‍. പഞ്ചവര്‍ണ തത്തയ്ക്ക് ശേഷം ജയറാം നായകനാകുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ.
ये à¤à¥€ पà¥�ें- മാമോദീസക്കൊരുങ്ങി ‘മ്മടെ തൃശൂര്‍ക്കാരന്‍ ലോനപ്പന്‍’; ജയറാം ചിത്രത്തിന്‍റെ ട്രെയിലര്‍ കാണാം
Next Story
Adjust Story Font
16

