അഭിനേതാക്കളുടെ ‘മുന്നറിയിപ്പ്’ വീഡിയോ ഫലം കണ്ടില്ല; ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ തമിഴ് റോക്കേഴ്സില്‍

ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക് സിനിമ ഡൗൺലോഡ് ചെയ്ത യുവാവിന് സിനിമയിലഭനിയിച്ച അഭിനേതാക്കളായ വിക്കി കൗശലും, യാമി ഗൗതമും പൈറസിയെ ക്കുറിച്ചുള്ള ‘മുന്നറിയിപ്പ്’ നല്‍കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഡൗൺലോഡ് ചെയ്ത മൂന്ന് ജി.ബി വരുന്ന ഫയലിന്റെ ഏറിയ പങ്കും സിനിമയുടെ തന്നെ ട്രെയ്ലറും പൈറസിയെ ക്കുറിച്ചുള്ള ‘മുന്നറിയിപ്പ്’ വീഡിയോയുമായിരുന്നു അടങ്ങിയിരുന്നത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- തമിഴ് റോക്കേഴ്‌സിന്റെ പിന്നാമ്പുറ കഥകള്‍
എന്നാല്‍ അഭിനേതാക്കളുടെ ഈ മുന്നറിയിപ്പൊന്നും ഫലം കണ്ടില്ല എന്നാണ് ചിത്രത്തെ ക്കുറിച്ചുള്ള പുതിയ വാര്‍ത്തകള്‍ കാണിക്കുന്നത്. ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ സിനിമ പൈറസി സൈറ്റായ തമിഴ് റോക്കേഴ്സില്‍ റിലീസ് ചെയ്തുവെന്ന വാര്‍ത്തയാണ് അണിയറ പ്രവര്‍ത്തകരെ ഇപ്പോള്‍ കുഴക്കുന്നത്. നേരത്തെതില്‍ നിന്നും വൃത്യസ്തമായി സിനിമയുടെ മുഴുവന്‍ ഭാഗവും തമിഴ് റോക്കേഴ്സില്‍ കാണാവുന്നതാണ്. സൈറ്റില്‍ നിന്നും ഇതിനകം തന്നെ വലിയ രീതിയില്‍ ചിത്രം ഡൗൺലോഡ് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇതാദ്യമായല്ല തമിഴ് റോക്കേഴ്സ് സിനിമകളുടെ വ്യാജന്‍ സൈറ്റില്‍ റിലീസ് ചെയ്യുന്നത്. ഈയാഴ്ച്ച പുറത്തിറങ്ങിയ പേട്ട, വിശ്വാസം, ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്നിവയെല്ലൊം യഥാക്രമം റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- പതിവ് തെറ്റിയില്ല, പേട്ടയും ‘റിലീസ്’ ചെയ്ത് തമിഴ് റോക്കേഴ്സ്
തമിഴ് സിനിമയില്‍ നിന്നും വിശാലിന്റെ നേതൃത്വത്തിൽ ഇടക്കാലത്ത് തമിഴ് റോക്കേഴ്സിനെതിരെ പട വെട്ടിയെങ്കിലും അങ്കം എവിടെയും എത്തിയിരുന്നില്ല. തമിഴ് റോക്കേഴ്സിന്റെ തന്നെ നിരവധി പ്രോക്സി സൈറ്റുകളിലൂടെയാണ് സിനിമകള്‍ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ നിര്‍മാതാക്കള്‍ക്ക് സിനിമ സൈറ്റില്‍ നിന്നും ബ്ലോക്ക് ചെയ്യാനും പ്രയാസമാണ്. സിനിമ തമിഴ് റോക്കേഴ്സില്‍ ചോര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. വിക്കി കൗശലും, യാമി ഗൗതമും കൂടാതെ പരേഷ് റാവലും മോഹിത് റൈയ്നയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Adjust Story Font
16

