ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പിന്നെ പടം ഹിറ്റല്ലേയെന്ന് കാളിദാസന്‍; ചിരിയോടെ മുഖം മറച്ച് നായിക
അർജന്റീന ഫാൻസ് ഫ്രം കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് തമാശയോടെ ഇക്കാര്യം പറഞ്ഞത്.

നായികയായി ഐശ്വര്യ ലക്ഷ്മി ഉണ്ടെങ്കില്‍ പിന്നെ പടം ഹിറ്റാണെന്നാണ് പറയുന്നതെന്നും അതുകൊണ്ട് അക്കാര്യത്തില്‍ പേടിയില്ലെന്നും കാളിദാസ് ജയറാം. അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയായിരുന്നു കാളിദാസ് തമാശയോടെ ഇക്കാര്യം പറഞ്ഞത്. ഇതു കേട്ട് നാണത്തോടെ മുഖം മറച്ച് ഐശ്വര്യ ചിരിക്കുകയും ചെയ്തു. ഇരുവരുടെയും സംസാരത്തെ ആരവത്തോടെയാണ് സദസ് ഏറ്റെടുത്തത്.
സിനിമയുടെ പാട്ട് ഇറങ്ങുമ്പോള്‍ ഭയങ്കര ടെന്‍ഷനുണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും സിനിമ ഇഷ്ടമാകുമെന്നും ഐശ്വര്യ പറഞ്ഞു. സിനിമയില്‍ മുപ്പതോളം പേരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പറഞ്ഞു. അശോകന്‍ ചെരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കിയ ചിത്രമാണിതെന്നും മിഥുന്‍ പറഞ്ഞു. ജയറാം, ജോജു ജോര്‍ജ്ജ്, ഗോപീസുന്ദര്‍, ഷാന്‍ റഹ്മാന്‍, വിജയ് യേശുദാസ്, വിജയ് ബാബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

വിപിനന്‍, മെഹര്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ചിത്രത്തില്‍ ഐശ്വര്യയും കാളിദാസുമെത്തുന്നത്. ആഷിഖ് ഉസ്മാനാണ് നിര്‍മ്മാണം.സംഗീതം ഗോപീസുന്ദര്‍.
ये à¤à¥€ पà¥�ें- ‘അര്‍ജന്റീന ഫാന്‍സിന്റെ പ്രണയം വിജയിക്കുമോ?’; കാട്ടൂര്‍ക്കടവിലെ ആദ്യ ഗാനം കാണാം
Adjust Story Font
16

