Quantcast

‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട’; പ്രിയാനന്ദനനെ അക്രമിച്ചവര്‍ക്കെതിരെ ഇര്‍ഷാദ്

പ്രിയാനന്ദനന് കൂടെയുള്ള കലിപ്പ് ഫോട്ടോക്കൊപ്പമാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Jan 2019 2:29 PM IST

‘ദേഹത്ത് തൊട്ടുള്ള കളി വേണ്ട’; പ്രിയാനന്ദനനെ അക്രമിച്ചവര്‍ക്കെതിരെ ഇര്‍ഷാദ്
X

പ്രമുഖ സംവിധായകൻ പ്രിയാനന്ദനനു നേരെയുണ്ടായ അക്രമത്തിനെതിരെ നടൻ ഇർഷാദ് രംഗത്ത്. ആര് തന്നെയായാലും ദേഹത്ത് തൊട്ടുള്ള കളി വേണ്ടെന്ന കുറിപ്പോടെയാണ് ഇർഷാദ് അലി ഫെയ്സ്ബുക്കിലൂടെ തന്റെ പ്രതികരണം അറിയിച്ചത്. പ്രിയാനന്ദനന് കൂടെയുള്ള കലിപ്പ് ഫോട്ടോക്കൊപ്പമാണ് അദ്ദേഹം പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

വീടിന് സമീപത്ത് വെച്ചാണ് പ്രിയാനന്ദനന് നേരെ മർദ്ദനമേറ്റത്. മുഖത്തടിച്ച ശേഷം അദ്ദേഹത്തിന്റെ തലയിൽ കൂടി ചാണക വെള്ളം ഒഴിക്കുകയായിരുന്നു. ശബരിമലയിലെ തന്റെ നിലപാടിനെതിരെ രംഗത്തു വന്ന സംഘ് പ്രതിഷേധത്തിന്റെ തുടർച്ചയാണ് അക്രമണമെന്നും, ഇത് ആസൂത്രിതമാണെന്നും നേരത്തെ പ്രിയാനന്ദനൻ പറയുകയുണ്ടായി.

ये भी पà¥�ें- സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു

TAGS :

Next Story