തനിയാവർത്തനത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച അതേ മമ്മൂട്ടി; പേരന്‍പിനെക്കുറിച്ച് ആശ ശരത്
അദ്ദേഹത്തിൽനിന്നും അതിഗംഭീരമായ കഥാപാത്രങ്ങൾ ഇനിയുമെത്രയോ വരാനിരിക്കുന്നു..

പ്രേക്ഷക ഹൃദയങ്ങളില്‍ നൊമ്പരമുണര്‍ത്തി പേരന്‍പ്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്ക് ശേഷം പേരന്‍പിനെക്കുറിച്ച് താരങ്ങള്‍ക്കിടയില്‍ ഒരേ അഭിപ്രായമാണ് ഉയരുന്നത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മമ്മൂട്ടി വീണ്ടും കണ്ണ് നനയിപ്പിച്ചുവെന്നും താരങ്ങള്‍ പറയുന്നു. ഹൃദയസ്പർശിയും ആർദ്രവുമായ ഒരു അനുഭവമായിരുന്നു പേരന്‍പെന്ന് നടിയും നര്‍ത്തകിയുമായ ആശ ശരത് ഫേസ്ബുക്കില്‍ കുറിച്ചു. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകളില്ലെന്നും കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പേരൻപ്'....ഹൃദയസ്പർശിയും ആർദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം...കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും പിന്തുടരുന്ന അവസ്ഥ.... മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകളില്ല... തനിയാവർത്തനത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ചകഥാപാത്രങ്ങളിൽ ഒന്നുതന്നെയെന്നു നിസംശയം പറയേണ്ടിയിരിക്കുന്നു.. അദ്ദേഹത്തിൽ നിന്നും അതിഗംഭീരമായ കഥാപാത്രങ്ങൾ ഇനിയുമെത്രയോ വരാനിരിക്കുന്നു...മമ്മൂക്കയോടൊപ്പം 'പേരൻപ്' കാണാൻ സാധിച്ചത് വലിയൊരു സന്തോഷമായി കരുതുന്നു.. 'റാം' എന്ന സംവിധായകന്റെ അതിഗംഭീരമായ സംവിധാനവും 'പാപ്പാ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാധന, അഞ്ജലി അമീർ അങ്ങനെ ഓരോരുത്തരും ഈ ചിത്രത്തെ മികവുത്തതാക്കി...ജീവിതത്തിൽ നമ്മളോരോരുത്തരും എത്രമാത്രം ഭാഗ്യമുള്ളവരാണെന്നു ശാരീരിക -മാനസികവൈകല്യമുള്ള പാപ്പയും പാപ്പയുടെ അച്ഛനും അവരുടെ ജീവിതസങ്കീർണ്ണതകളിലൂടെ നമ്മുക്ക് കാണിച്ചുതരുന്നു....A must watch movie..."Peranbu"
'പേരൻപ്'....ഹൃദയസ്പർശിയും ആർദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം...കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും...
Posted by Asha sharath on Sunday, January 27, 2019
Adjust Story Font
16

