കെ.ജി.എഫ് ചാപ്റ്റര്‍ 2; റോക്കി ഭായിയുടെ വില്ലനായി സഞ്ജു എത്തുന്നു
ആദ്യ ചാപ്റ്ററില്‍ തന്നെ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും തിരക്കായതിനാല്‍ സഞ്ജയ് ദത്ത് പിന്‍മാറുകയായിരുന്നു

മാസ് ഡയലോഗുകള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മികച്ച വിജയം നേടിയ ചിത്രമാണ് കെ.ജി.എഫ്. സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കെ.ജി.എഫ് ചാപ്റ്റര്‍ രണ്ടില്‍ സഞ്ജയ് ദത്ത് വില്ലനായെത്തും. നടന്‍ യാഷാണ് ഇക്കാര്യം പുറത്തു വിട്ടത്. ആദ്യ ചാപ്റ്ററില്‍ തന്നെ അദ്ദേഹത്തെ സമീപിച്ചിരുന്നെങ്കിലും തിരക്കായതിനാല്‍ സഞ്ജയ് ദത്ത് പിന്‍മാറുകയായിരുന്നു. എന്നാല്‍, രണ്ടാം ഭാഗത്തില്‍ അദ്ദേഹം ഉറപ്പായും ഉണ്ടാകുമെന്ന് യാഷ് പറഞ്ഞു.
വില്ലനായ അധീര എന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. കെ.ജി.എഫ് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചതിനു ശേഷമാണ് സഞ്ജയ് ദത്ത് അഭിനയിക്കാന്‍ സമ്മതിച്ചതെന്നും വൃത്തങ്ങള്‍ പറയുന്നു. കന്നഡ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കു കൂടിയ ചിത്രമാണ് കെ.ജി.എഫ്. കോലാര്‍ സ്വര്‍ണ്ണഖനിയുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പറഞ്ഞു പോകുന്ന കഥയാണ് കെ.ജി.എഫിന്‍റേത്.
Adjust Story Font
16

