പുല്‍വാമ ഭീകരാക്രമണം: മണികര്‍ണ്ണികയുടെ വിജയാഘോഷം ഉപേക്ഷിച്ച് കങ്കണ റണാവത്ത്
വിവാദങ്ങള്‍ക്കിടയിലും മികച്ച പ്രതികരണവുമായി മുന്നേറുന്ന കങ്കണയുടെ മണികര്‍ണ്ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ നാളെ നടത്താനിരുന്ന വിജയാഘോഷമാണ് കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി കങ്കണ ഉപേക്ഷിച്ചത്

44 ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമയിലെ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ലോകത്തെ നിരവധി പ്രമുഖരും ഖേദം പ്രകടിപ്പിച്ചിരുന്നു. ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ തന്‍റെ ചിത്രത്തിന്‍റെ വിജയാഘോഷം മാറ്റി വച്ചിരിക്കുകയാണ് നടിയും സംവിധായികയുമായ കങ്കണ റണാവത്ത്.
വിവാദങ്ങള്‍ക്കിടയിലും മികച്ച പ്രതികരണവുമായി മുന്നേറുന്ന കങ്കണയുടെ മണികര്‍ണ്ണിക: ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ നാളെ നടത്താനിരുന്ന വിജയാഘോഷമാണ് കൊല്ലപ്പെട്ട സൈനികരോടുള്ള ആദര സൂചകമായി കങ്കണ ഉപേക്ഷിച്ചത്.
ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, ആലിയ ഭട്ട്, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ നിരവധി പേര്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനെതിരെ ശക്തമായ രീതിയില്‍ അപലപിച്ചിരുന്നു.
Next Story
Adjust Story Font
16

