പുരസ്കാരങ്ങള്‍ വാരിക്കൂട്ടി സുഡാനി ഫ്രം നൈജീരിയ
അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്.

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ നേട്ടം കൊയ്തത് നവാഗതനായ സക്കരിയ മുഹമ്മദ് ഒരുക്കിയ സുഡാനിയ ഫ്രം നൈജീരിയ ആയിരുന്നു. അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി വാരിക്കൂട്ടിയത്. സുഡാനിയിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സൌബിന്‍ ഷാഹിര്‍ നേടിയപ്പോള്‍ മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചത് സംവിധായകന്‍ സക്കരിയക്കാണ്.

സുഡാനിയിലെ മജീദിന്റെ ഉമ്മയായി ഹൃദ്യമാര്‍ന്ന അഭിനയം കാഴ്ച വച്ച സാവിത്രി ശ്രീധരനും ഉമ്മയുടെ കൂട്ടുകാരിയായി തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാര്‍ക്കുമുള്ള പുരസ്കാരം നേടിയെടുത്തു. മികച്ച തിരക്കഥാകൃത്തുക്കള്‍ക്കുള്ള അവാര്‍ഡ് സുഡാനിയുടെ തിരക്കഥയെഴുതിയ സക്കരിയക്കും മുഹ്സിന്‍ പെരാരിക്കുമാണ്. മികച്ച ജനപ്രീതിയും കലാമേന്‍മയുമുള്ള ചിത്രത്തിനുള്ള പ്രത്യേക പുരസ്കാരവും സുഡാനിക്ക് ലഭിച്ചു.
മലപ്പുറത്തിന്റെ നന്‍മയെയും കാല്‍പ്പന്ത് ആവേശത്തെയും കുറിച്ച് പറഞ്ഞ സുഡാനി ഫ്രം നൈജീരിയയെ പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. നായകനായ സൌബിന്‍ ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രത്തിന്റെയും പ്രകടനവും വേറിട്ടുനിന്നു. ചിത്രം തിയറ്ററുകളിലും വന്‍വിജയമായിരുന്നു.
ये à¤à¥€ पà¥�ें- 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍:മികച്ച നടന്‍മാര്‍ ജയസൂര്യ, സൗബിന്‍,നടി-നിമിഷ സജയന്‍
Adjust Story Font
16

