തീപിടിച്ച വസ്ത്രവുമായി അക്ഷയ് കുമാറിനെ കണ്ട ട്വിങ്കിളിന്റെ പ്രതികരണമിങ്ങനെ..
ഭര്‍ത്താവിന്റെ പ്രകടനം കണ്ട ട്വിങ്കിള്‍ ഖന്നക്ക് മിണ്ടാതിരിക്കാനായില്ല.

ധരിച്ച കറുത്ത കോട്ടിലും പാന്റ്‌സിലുമായി തീ പടരുന്നതിനിടെ അതിസാഹസിക റാംപ് വാക്ക്. വസ്ത്രത്തില്‍ തീയാളുന്നതിനിടെയും കൂളായി വേദിയിലൂടെ കൈയും വീശി നടന്നു അക്ഷയ് കുമാര്‍. ആമസോണ്‍ പ്രൈം സംപ്രേഷണം ചെയ്യാന്‍ പോകുന്ന ദ എന്‍ഡ് എന്ന വെബ് സീരീസ് സംബന്ധിച്ച പ്രഖ്യാപനമായിരുന്നു വേദി.

എന്നാല്‍ ഭര്‍ത്താവിന്റെ പ്രകടനം കണ്ട ട്വിങ്കിള്‍ ഖന്നക്ക് മിണ്ടാതിരിക്കാനായില്ല. ട്വിങ്കിള്‍ ട്വീറ്റ് ചെയ്തതിങ്ങനെ: “നാശം! സ്വയം തീയിടാന്‍ തീരുമാനിച്ചിരിക്കയാണോ? ഇതില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തുകയാണെങ്കില്‍ നിങ്ങളെ ഞാന്‍ കൊല്ലും".
'ഗോഡ് ഹെല്‍പ് മീ' എന്ന ഹാഷ് ടാഗോടെയാണ് ട്വിങ്കിളിന്റെ ട്വീറ്റ്. 'ഇപ്പോള്‍ ഞാന്‍ ശരിക്കും പേടിക്കേണ്ടിയിരിക്കുന്നു'വെന്നാണ് അക്ഷയുടെ മറുപടി. ഇരുവരുടെയും ട്വീറ്റിന് പിന്നാലെ കൂടിയിരിക്കുകയാണ് ആരാധകര്‍. അക്ഷയ് വീട്ടിലെത്തിയാല്‍ ഉടന്‍ ട്വിങ്കിളിന്റെ പ്രതികരണമെന്തെന്ന് അറിയിക്കണം, ഇക്കാര്യമാണ് ഇപ്പോള്‍ രാജ്യം ഏറ്റവും അറിയാന്‍ ആഗ്രഹിക്കുന്നത് തുടങ്ങിയ കമന്റുകള്‍ കാണാം.
ആക്ഷന്‍ തന്റെ ഉള്ളിലുണ്ടെന്നും സ്റ്റണ്ട് ചെയ്യാന്‍ ഭയങ്കര ഇഷ്ടമാണെന്നും അക്ഷയ് പറഞ്ഞു. താന്‍ തന്നെ സ്വയം വിളിക്കുന്നത് സ്റ്റണ്ട് മാന്‍ എന്നാണ്. അതുകഴിഞ്ഞേ നടനാവുന്നുള്ളൂ. ഇന്നത്തെ യുവത്വം ഡിജിറ്റല്‍ ലോകത്തിന് പിന്നാലെയാണെന്ന് പറഞ്ഞ മകന്‍ ആരവിന്റെ നിര്‍ദേശപ്രകാരമാണ് വെബ് സീരിസില്‍ തുടക്കം കുറിക്കുന്നതെന്നും അക്ഷയ് വ്യക്തമാക്കി.
Adjust Story Font
16

