ചിരിപ്പിച്ച് അത്ഭുതങ്ങള്‍ കാണിക്കുന്ന ഡി.സി കോമിക്സിന്‍റെ ഈ സൂപ്പര്‍ ഹീറോ അടുത്ത മാസമെത്തും
യാഥൃശ്ചികമായി തനിക്ക് കിട്ടിയ സൂപ്പര്‍ പവറുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നു പോലും അറിയാത്ത നിസ്സഹായനായ സൂപ്പര്‍ ഹീറോയാണ് ബില്ലി ബാറ്റ്സണ്‍.

ആദ്യ നോട്ടത്തില്‍ ചുവന്ന ബാറ്റ്മാന്‍ ആണെന്ന് തോന്നിപ്പിക്കും. പക്ഷെ, ബാറ്റ്മാനുമായി സാമ്യം തോന്നുന്ന വേഷവിധാനമുള്ള ഡി.സിയുടെ സൂപ്പര്‍ ഹീറോയാണ് ഷാസാം. ചുവപ്പ് മേലാടയണിഞ്ഞ് തന്‍റെ അമാനുഷിക ശക്തി കൊണ്ട് ദുഷ്ടശക്തികളെ അടിച്ചൊതുക്കാന്‍ മാത്രമല്ല, പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും കൂടിയാണ് ഷാസാം വരുന്നത്. ഡി.സിയുടെ മുന്‍കാല സൂപ്പര്‍ ഹീറോസായ ബാറ്റ്മാന്‍, വണ്ടര്‍വുമണ്‍ തുടങ്ങിയവരെപ്പോലെ ഗൌരവം നടിച്ച് നടക്കുന്ന പ്രകൃതക്കരനല്ല ഷാസാം. മറിച്ച് യാഥൃശ്ചികമായി തനിക്ക് കിട്ടിയ സൂപ്പര്‍ പവറുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നു പോലും അറിയാത്ത നിസ്സഹായനായ സൂപ്പര്‍ ഹീറോയാണ് ബില്ലി ബാറ്റ്സണ്‍.
ഡേവിഡ് എഫ് സാൻഡ് ബെർഗ് സംവിധാനം ചെയ്ത ഷാസാം പ്രേക്ഷകരെ രസിപ്പിക്കുമെന്ന് കാര്യത്തില്‍ യാതൊരു സംശയവും ട്രെയിലര്‍ ബാക്കി വെക്കുന്നില്ല. സച്ചാരി ലെവിയാണ് സിനിമയിലെ കേന്ദ്രകഥാപാത്രമായ ഷാസാം ആകുന്നത്. പതിനാലുകാരനായി ഡേവിഡ് ഗോള്‍ഡ്മാന്‍ അഭിനയിക്കുന്നു. മാർക്ക് സ്ട്രോങ് ആണ് വില്ലൻ വേഷത്തിൽ. ഏപ്രിൽ അഞ്ചിന് ഷാസാം തീയറ്ററുകളിലേക്കെത്തും.
Adjust Story Font
16

