‘മനോഹരം’ ഈ സിനിമ; വിനീത് ശ്രീനിവാസന്‍ നായകന്‍

ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ നായകനായി വരുന്ന ‘മനോഹരം’ സിനിമ പ്രഖ്യാപിച്ചു. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖ് സംവിധാനം ചെയ്യുന്ന മനോഹരത്തില്‍ അപര്‍ണ ദാസാണ് നായിക. സംവിധായകരായ വി.കെ പ്രകാശും ജൂഡ് ആന്റണി ജോസഫും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സിനിമയുടെ പ്രഖ്യാപനവും സ്വിച്ച് ഓൺ കര്‍മ്മവും.

വീഡിയോ സന്ദേശത്തിലൂടെ സിനിമയുടെ പിന്നണി പ്രവര്‍ത്തകരെയെല്ലാം പരിചയപ്പെടുത്തിയാണ് സിനിമ ‘മനോഹര’മായി പ്രഖ്യാപിച്ചത്. അരവിന്ദന്റെ അതിഥികളാണ് വിനീത് ശ്രീനിവാസന്റെതായി ഒടുവിലിറങ്ങിയ ചിത്രം. ചക്കാലക്കൽ ഫിലിമ്സിന്റെ ബാനറിൽ ജോസ് ചക്കലാക്കലാണ് നിർമ്മാണം. വിനീതിനെ കൂടാതെ ഇന്ദ്രൻസ്, ബേസിൽ ജോസഫ്, ദീപക് പരംബോൽ, ഹരീഷ് പേരടി, ഡൽഹി ഗണേഷ്, അഹമ്മദ് സിദ്ദിഖ്, നിസ്താർ സേട്ട്, മഞ്ജു സുനിൽ, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായർ, നന്ദിനി എന്നിവർ മറ്റു കഥാപാത്രങ്ങളായെത്തും. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടും. ജെബിൻ ജേക്കബാണ് ഛായാഗ്രഹണം. സംഗീതം സജീവ് തോമസ്. നിതിൻ രാജാണ് എഡിറ്റിംഗ്.
പാലക്കാട് കേന്ദ്രീകരിച്ച് ചിത്രീകരണം ആരംഭിച്ച ചിത്രം ഈ വര്‍ഷാവസാനത്തോടെ തിയേറ്ററുകളിലേക്കെത്തും.
Adjust Story Font
16

